തമിഴിലെ സൂപ്പര്‍ താരങ്ങളായ ആര്യയും അനുഷ്കയും പ്രണയത്തിലാണെന്നും രണ്ടുപേരും
ഡേറ്റിങ്ങിലാണെന്നും റിപ്പോര്‍ട്ട്. രണ്ടാം ഉലഗം എന്ന ചിത്രത്തിന് വേണ്ടി
അടുത്തിടെ രണ്ടുപേരും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രം കഴിഞ്ഞതോടെ അനഷ്കയുടെ
സന്തതസഹചാരിയായി മാറിയിരിക്കുകയാണ് ആര്യയെന്നാണ് തമിഴകം പറയുന്നത്.
പാര്‍ട്ടിയ്ക്കും മറ്റു പരിപാടികള്‍ക്കുമെല്ലാം ഇപ്പോള്‍ ഇവരെ ഒന്നിച്ചുകാണുക
പതിവാണ്.
ആര്യയാണെങ്കില്‍ കൂടെ അഭിനയിക്കുന്ന നായികമാരുടെ എല്ലാമെല്ലാമായി
മാറുന്നതില്‍ വിരുതനാണെന്ന് പണ്ടേ പേരുകേള്പ്പിച്ചിട്ടുണ്ട്. രാജ റാണി എന്ന
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നയന്താരയ്ക്കൊപ്പം സദാസമയവും ആര്യയുണ്ടായിരുന്നു.
കൂടെനടക്കുകമാത്രമല്ല മാധ്യമങ്ങളോടെല്ലാം നയന്‍സ് സ്പെഷ്യലാണ് സ്പെഷ്യലാണ്
എന്ന് ആര്യ പലവട്ടം പറയുകയും ചെയ്തു. ഇതെല്ലമാണ് നയന്‍താരയുടെ പേര്
ആര്യയുടേതിനൊപ്പം പറഞ്ഞുകേള്‍ക്കാന്‍ കാരണമായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല