ചിക്കാഗോ: ഇന്ത്യക്കു വെളിയിലൂള്ള ആദ്യത്തെ സീറോമലബാര്‍ രൂപതയായ ചിക്കാഗോ സെന്റ്
തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ ആസ്ഥാനദേവാലയമായ ചിക്കാഗോ മാര്‍ തോമ്മാ
ശ്ലീഹാ കത്തീഡ്രലിന്റെ വികാരിയായി ഒരു പതിറ്റാണ്ടു സ്ത്യുത്യര്‍ഹമായ സേവനം
ചെയ്തശേഷം രൂപതയുടെ രണ്ടാമത്തെ വികാരി ജനറാളായി ചാര്‍ജെടുത്ത റവ. ഫാ. ആന്റണി
തുണ്ടത്തില്‍ തന്റെ അനുഭവസമ്പത്ത് ഹൃദയസംവാദം എന്ന പരിപാടിയിലൂടെ ശാലോം ടി.വി
പ്രേക്ഷകരുമായി പങ്കുവക്കുന്നു.
തോമാശ്ലീഹാ വിശ്വാസവെളിച്ചം
പകര്‍ന്നുനല്‍കിയ മലയാളമണ്ണില്നിന്നും, സുവിശേഷ പ്രചരണദൗത്യവുമായി കൊളംബസിന്റെ
നാട്ടിലെത്തി ഒരു പതിറ്റാണ്ടുകാലം കത്തീഡ്രല്‍ വികാരിയായി അജപാലനദൗത്യം നിര്‍വഹിച്ച
ഫാ. ആന്റണി തുണ്ടത്തില്‍ സംവല്സരങ്ങളിലായി കൈമുതലാക്കിയ അമൂല്യമായ
അനുഭവസമ്പത്തിലൂന്നിയുള്ള ഹൃദയത്തുടിപ്പുകളിലൂടെ അനാവരണം ചെയ്യുന്ന മൊഴിമുത്തുകള്‍
സഭക്കും സമൂഹത്തിനും വ്യക്തികള്‍ക്കും ഒന്നുപോലെ
മുതല്‍ക്കൂട്ടായിരിക്കും.
ഹൃദയസംവാദം എന്ന പരമ്പരയില്‍ ഒക്ടോബര്‍ 6, 8, 9
ദിവസങ്ങളില്‍ ശാലോം ടി.വിയില്‍ മൂന്നു എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുന്നു.
ഒക്ടോബര്‍ 6 വ്യാഴാഴ്ച്ച ന}യോര്‍ക്ക് സമയം രാവിലെ 11:30 നും, 8 ശനിയാഴ്ച്ച
വൈകിട്ട് 7 മണിക്കും, 9 ഞായറാഴ്ച്ച വൈകിട്ട് 10:30 നും ശാലോം ടി.വി (ചാനല്‍ 754)
യില്‍ ഇതു കാണാവുന്നതാണു.