Image

ഓര്‍മ്മ ഫോട്ടോഗ്രാഫി വിജയികള്‍ക്ക് ഫോമാ-ഫൊക്കാനാ- പ്രസ്സ് ക്ലബ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനങ്ങള്‍ നല്‍കും

Published on 15 July, 2013
ഓര്‍മ്മ ഫോട്ടോഗ്രാഫി വിജയികള്‍ക്ക് ഫോമാ-ഫൊക്കാനാ- പ്രസ്സ്  ക്ലബ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനങ്ങള്‍ നല്‍കും
ഫിലാഡല്‍ഫിയ : ഓര്‍മ്മ (ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക) സംഘടിപ്പിച്ച സ്പ്രിങ്ങ് സീനറി ദൃശ്യങ്ങളുടെ ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായവര്‍ക്ക് ഫോമാ-പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ-ഫൊക്കാനാ- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനം നല്‍കും. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് വിന്‍സന്റ് ഇമ്മാനുവേല്‍, ഫൊക്കാനാ ജോയിന്റ് ട്രഷറാര്‍ ജോര്‍ജ് ഓലിക്കല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയാ പ്രൊവിന്‍സ് ചെയര്‍മാന്‍ മനോജ് ജോസ് എന്നിവര്‍ സമ്മാനദാനച്ചടങ്ങില്‍ വിശിഷ്ടാതിഥികളാകും. കുറവിലങ്ങാട് ദേവമാതാ കോളജ് മുന്‍ പ്രിന്‍സിപ്പലും ഫിലഡല്‍ഫിയാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരിയുമായ റവ.ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നല്‍കും. ജൂലായ് 21 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഫിലാഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ മിനി ഓഡിറ്റോറിയത്തില്‍ ഓര്‍മാ സമ്മാനദാനച്ചടങ്ങു നടക്കും.

ഫില്‍ഡല്‍ഫിയയിലെ മഹിമാ ജോര്‍ജ് പകര്‍ത്തിയ വസന്തകാല ദൃശ്യത്തിന് ഒന്നാം സ്ഥാനം. അമേയാ ജോര്‍ജ്(രണ്ടാം സ്ഥാനം), ജോസഫീന്‍ ജോണി(മൂന്നാം സ്ഥാനം), ജെഫ്രി ജെയിംസ് തുണ്ടത്തില്‍, എലിസബത്ത് ജോണി( പ്രോത്സാഹന സമ്മാനം) എന്നിവര
ണ് കൂട്ടു വിജയികള്‍.

വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഓര്‍മ്മ പ്രസിഡന്റ് ജോസ് ആറ്റുപുറം അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് ആറ്റു പുറം 267-231-4643(പ്രസിഡന്റ്), ഫീലിപ്പോസ് ചെറിയാന്‍ 215-605-7310 (ജനറല്‍ സെക്രട്ടറി), അലക്‌സ് തോമസ്: 845- 268-3694 (ട്രഷറാര്‍),
സിബിച്ചന്‍ ചെമ്പ്‌ളായില്‍ 215- 869-5604(ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍). അമേരിക്കന്‍ മലയാളിക്കുടുംബങ്ങളുടെ സൗഹൃദ വേദിയാണ് ഓര്‍മ്മ. ഒരേ തൂവല്‍ പക്ഷികള്‍ എന്ന പോലെ അനുഭവങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള മലയാളികളുടെ കൂട്ടായ്മയിലൂടെ മലയാളത്തിന്റെ തനതു പാരമ്പര്യ മൂല്യങ്ങളും കുടുംബമൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഓര്‍മ്മ ഫോട്ടോഗ്രാഫി വിജയികള്‍ക്ക് ഫോമാ-ഫൊക്കാനാ- പ്രസ്സ്  ക്ലബ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനങ്ങള്‍ നല്‍കും
Fr Augustin Palackaparampil
ഓര്‍മ്മ ഫോട്ടോഗ്രാഫി വിജയികള്‍ക്ക് ഫോമാ-ഫൊക്കാനാ- പ്രസ്സ്  ക്ലബ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനങ്ങള്‍ നല്‍കും
George Oalickal
ഓര്‍മ്മ ഫോട്ടോഗ്രാഫി വിജയികള്‍ക്ക് ഫോമാ-ഫൊക്കാനാ- പ്രസ്സ്  ക്ലബ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനങ്ങള്‍ നല്‍കും
George Mathew
ഓര്‍മ്മ ഫോട്ടോഗ്രാഫി വിജയികള്‍ക്ക് ഫോമാ-ഫൊക്കാനാ- പ്രസ്സ്  ക്ലബ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനങ്ങള്‍ നല്‍കും
Vincent emmanuel
ഓര്‍മ്മ ഫോട്ടോഗ്രാഫി വിജയികള്‍ക്ക് ഫോമാ-ഫൊക്കാനാ- പ്രസ്സ്  ക്ലബ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനങ്ങള്‍ നല്‍കും
Jose Attupuram- president
ഓര്‍മ്മ ഫോട്ടോഗ്രാഫി വിജയികള്‍ക്ക് ഫോമാ-ഫൊക്കാനാ- പ്രസ്സ്  ക്ലബ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ സമ്മാനങ്ങള്‍ നല്‍കും
Manoj Palai
Join WhatsApp News
John Varghese 2013-07-15 14:40:25
FOMAA Should not be part of this.
vayanakkaran 2013-07-15 17:54:32
Why shouldn't FOMAA be a part of this?
vayanakkaran 2013-07-15 18:36:28
Dear Editor,
Either you publish my whole comment, or publish nothing at all. By cutting off half my comment, you've given my comment an oppoite meaning. I said ' Why shouldn't FOMAA be a part of this? The goal of 'leaders' is to get maximum publicity whenever possible'.


Please remove my previous comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക