കൊച്ചി: മലയാള സിനിമയില്‍ താരങ്ങളുടെ വിവാഹമോചനം ഏറുന്നു. പ്രശസ്ത സിനിമാ നടി
ജ്യോതിര്‍മയിക്ക് ശനിയാഴ്ച എറണാകുളം കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു.
ജ്യോതിര്‍മയി നിഷാന്ത് ഹരികുമാറുയി 2004 സെപ്റ്റംബര്‍ ആറിനാണ് വിവാഹിതരായത്.
ഏറെനാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹജീവിതത്തിലേക്കു
കടന്നത്.
കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ഇരുവരും നേരിട്ടു കോടതിയില്‍
ഹാജരായിരുന്നു. തങ്ങള്‍ മാനസികമായി അകന്നുകഴിഞ്ഞതായും വേര്‍പിരിയാന്‍
അനുവദിക്കണമെന്നും ഇരുവരും കോടതിയെ ബോധിപ്പിച്ചു. ജഡ്ജി ഇരുവരെയും കൗണ്‍സലിംഗിന്
അയച്ചിരുന്നു.അതുകൊണ്ടും ഫലം ലഭിച്ചില്ല വേര്‍പിരിയലിനുള്ള തങ്ങളുടെ തീരുമാനത്തില്‍
അവര്‍ ഉറച്ചുനിന്നതിനാല്‍ വിവാഹമോചനം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു
വര്‍ഷക്കാലമായി കുടുംബ ജീവിതത്തില്‍ ഉയര്‍ന്നുവന്ന അസ്വാരസ്യങ്ങളാണു വിവാഹ
മോചനത്തിലേക്ക് എത്തിച്ചത്. .
വിവാഹവുമായി ബന്ധപ്പെട്ടു മറ്റു
കോടതികളില്‍ കേസുകളൊന്നും നിലനില്‍ക്കുന്നില്ലെന്നും ഇരുവരും കോടതിയെ
അറിയിച്ചിരുന്നു. ഒടുവില്‍ ഒരുമിച്ചു പോവാനാവില്ലെന്ന ഇരുവരുടെയും ഉറച്ച
തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ജഡ്ജി വിവാഹമോചനത്തിന് അനുമതി നല്കി.
ഇതിനിടെ ഹാസ്യതാരം കല്‍പ്പനയും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി
സൂചനകളുണ്ട്. നേരത്തെ കാവ്യാ മാധവന്, ഉര്‍വ്വശി എന്നീ പ്രശസ്ത താരങ്ങളും
വിവാഹമോചനം നേടിയിരുന്നു.