Image

കനിമൊഴിയുടെ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും

Published on 01 October, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും
ന്യൂഡല്‍ഹി: 2 ജി അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ കനിമൊഴിയുടെയും സി.ബി.ഐയുടെയും അഭിഭാഷകര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

2 ജി കേസില്‍ കനിമൊഴിക്കും കലൈഞ്ജര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരത് കുമാറിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചശേഷം ഇരുവരുടെയും ജാമ്യാപേക്ഷ 17 ന് പരിഗണിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി. എന്നാല്‍ കേസിലെ മറ്റ് അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക