ന്യൂയോര്‍ക്ക്: റോക് ലാന്റ് കൗണ്ടി നഴ്സസ് ഡേ നയാക്ക് കോളേജില്‍ വെച്ച് വളരെ
ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ച് നാല് നഴ്സുമാര്‍ക്ക്
`നഴ്സിംഗ് എക്സലന്‍സ് അവാര്‍ഡ്' നല്കി ആദരിച്ചതില്‍ മൂന്നു പേര്
മലയാളികളായിരുന്നു.
ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മരീന
ജോണ്സണ്, റോക് ലാന്റ് സൈക്കിയാട്രിക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ലാലു
ജോര്‍ജ്, ഹെലന്ഹെയ്സില് ജോലി ചെയ്യുന്ന മിരിയാ പ്രസാദ്-ഫിലിപ്പ് എന്നിവരാണ്
ഈ വര്‍ഷം റോക് ലാന്റ് കൗണ്ടിയിലെ നഴ്സിംഗ് എക്സലന്‍സ് അവാര്‍ഡ്
നേടിയത്.
ആത്മാര്‍ത്ഥതയോടെ, ചുമതലയോടെ, അനുകമ്പയോടെ, സന്തോഷത്തോടെ,
സ്നേഹത്തോടെ നിസ്വാര്‍ത്ഥസേവനം കാഴ്ചവെച്ചതിനാണ് ഇവര്‍ അവാര്‍ഡിന്
അര്‍ഹരായതെന്ന് മുന്‍ അവാര്‍ഡ് ജേതാവും റോക്ലാന്റ് കൗണ്ടി ലെജിസ്ലേറ്ററുമായ ഡോ.
ആനി പോള്‍ തന്റെ അഭിനന്ദന പ്രസംഗത്തില്‍ പറഞ്ഞു.
(ഇടത്തുനിന്ന്) മരീനാ ജോണ്സണ്, ലാലു ജോര്‍ജ്, മിരിയ പ്രസാദ്-ഫിലിപ്പ്, ലെലിസ്ലേറ്റര് ആനി പോള്‍