കോഴിക്കോട് : അമേരിക്കന്‍ മലയാളികളുടെ പ്രിയ
സുഹൃത്തും അമേരിക്കന്‍ ഇന്ത്യന്‍ അംബാസിഡറുമായ നിരുപമ റാവുവിന്റെ ഇംഗ്ലീഷ്
കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്നു. സര്‍വ്വകലാശാല
പ്രസിദ്ധീകരിക്കുന്നു.
സര്‍വ്വകാലാശാല പബ്ലിക്കേഷന്‍ വിഭാഗമാണ് "മഴ
കനക്കുന്നു" എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്.
ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കവി മനസ്സുള്ള നിരുപമറാവുവിന്റെ കുറിപ്പുകളാണ് "മഴ കനക്കുന്നു" എന്ന കവിതാ സമാഹാരത്തിലൂടെ നാം കാണുക.
ജൂലൈ 2ന് കാലിക്കറ്റ് സര്‍വ്വകലാശാല അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍
നിരുപമറാവുവിന്റെ സാന്നിദ്ധ്യത്തില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
ഡോ. കെ. ജയകുമാറിന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കിക്കൊണ്ട് അമേരിക്കന്‍
മലയാളികളുടെ പ്രിയ സുഹൃത്തും മുന്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ.
ടി.പി. ശ്രീനിവാസന് നിര്‍വ്വഹിക്കും.