ന്യൂഡല്‍ഹി: ബോളിവുഡ് യുവനടി ജിയാഖാന്റെ ആത്മഹത്യാ കുറിപ്പ് വ്യാജമെന്ന്
റിപ്പോര്‍ട്ട്. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് നടി എഴുതിയതെന്നു കരുതുന്ന
കുറിപ്പ് വ്യാജമാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.കുറിപ്പിലെ കൈയക്ഷരവും
ജിയയുടെ ആണ്‍സുഹൃത്ത് സൂരജ് പാഞ്ചോളിയുടെ വീട്ടില്‍ നിന്നു കണെ്ടടുത്ത
കുറിപ്പുകളിലെ കൈയക്ഷരവും ഒത്തുനോക്കിയാണ് ആത്മഹത്യാക്കുറിപ്പ് ജിയയുടേതല്ലെന്ന്
പോലീസ് സംശയം പ്രകടിപ്പിച്ചത്.
സൂരജ് പാഞ്ചോളിയുമായുള്ള ബന്ധം
തകര്‍ന്നതിനെപ്പറ്റിയാണ് ആറു പേജുള്ള കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. സൂരജ്
തന്നെ വഞ്ചിച്ചെന്നും താന്‍ മാനസികമായി തകര്‍ന്നെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
സൂരജിനാല് ഗര്‍ഭവതിയായ താന്‍ ഗര്‍ഭം അലസിപ്പിച്ചെന്നും കുറിപ്പില്‍
പരാമര്‍ശിക്കുന്നുണ്ട്.
ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ ജുഹുവിലെ വസതിയില്‍
രാത്രി ജീവനൊടുക്കിയ നിലയില്‍ കണെ്ടത്തിയത്.