കാശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികന് വെടിയേറ്റ് മരിച്ചു
Published on 29 September, 2011
ശ്രീനഗര്‍: കാശ്മീരില്‍ തീവ്രവാദികളും സുരക്ഷാഉദ്യോഗസ്ഥരും തമ്മിലുണ്ടായ
ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി മരിച്ചു. പൊലീസും സൈന്യവും സംയുക്തമായി
അവത്ക്കുല് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ ആക്രമണം
നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരച്ചില്‍ സംഘത്തിന്
നേരെ തീവ്രവാദികള്‍ ഇടതടവില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ
ദിവസങ്ങളിലായി തുടരുന്ന ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളും സൈനിക
ക്യപ്റ്റനുമടക്കം ഒമ്പത് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല