ന്യൂഡല്‍ഹി: അനധികൃതമായി ആയുധം കൈവശം വെച്ച സംഭവത്തില്‍ നടി ലീന മരിയ പോളിനെ
പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍
ഡല്‍ഹിയിലാണ് അറസ്റ്റിലായത്. അനധികൃതമായി ആയുധം കൈവശം വച്ചു, വഞ്ചന, കുറ്റകരമായ
ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ലീനയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹിയിലെ അസോളയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് അറസ്റ്റിലായിരിക്കുന്നത്.
ഇവരുടെ പക്കല്‍നിന്ന് ഒമ്പതു കാറുകളും 84 വാച്ചുകളും കണെ്ടത്തിയതായി പോലീസ്
പറയുന്നു.
ദുബായില്‍ ജനിച്ച ലീന കേരളത്തില്‍ ചാലക്കുടി സ്വദേശിയാണെന്നാണ്
ഡല്‍ഹി പോലീസ് നല്കുന്ന സൂചന. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം ലിവിംഗ്
പാര്‍ട്ണറായ ബാലാജി ചന്ദ്രശേഖറുമുണ്ടായിരുന്നു. സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളും
ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി ഡല്‍ഹി പോലീസ് പറയുന്നു.
ഇവര്‍ നാലു
പേരാണുണ്ടായിരുന്നത്. വിമുക്ത ഭടന്മാരാണ്. ഇവരുടെ പക്കല്‍നിന്ന് ആയുധങ്ങള്‍
കണെ്ടത്തി. ഇവയ്ക്ക് ഹരിയാന, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍
ലൈസന്‍സുണ്ടായിരുന്നെങ്കിലും ഡല്‍ഹിയില്‍ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരേ അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ്
രജിസ്റ്റര്‍ ചെയ്തു.
മലയാള സിനിമയായ മദ്രാസ് കഫേ, കോബ്ര, റെഡ്
ചില്ലീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.