Image

രോഗികളെ പീഡിപ്പിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷം തടവ്

ജോസ് കുമ്പിളുവേലില്‍ Published on 25 May, 2013
രോഗികളെ പീഡിപ്പിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷം തടവ്
ലണ്ടന്‍: രോഗികളെ ലൈംഗികമായി പീഡിപ്പിക്കുകയും വാച്ചിലെ ജയിംസ് ബോണ്ട് സ്റ്റൈല്‍ രഹസ്യ കാമറ ഉപയോഗിച്ച് അതൊക്കെ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് കോടതി പന്ത്രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചു.

മുന്നൂറോളം രോഗികളെ പ്രതി ഡോ. ദേവീന്ദര്‍ ജീത് ബെയിന്‍സ് പീഡിപ്പിച്ചിട്ടുണ്‌ടെന്ന് കോടതിയില്‍ തെളിഞ്ഞു. റോയല്‍ വൂട്ടന്‍ ബാസറ്റില്‍ ജിപി ആയി ജോലി ചെയ്യുകയായിരുന്നു ഈ നാല്‍പ്പത്താറുകാരന്‍.

ബെയിന്‍സിന്റെ വാച്ചില്‍നിന്നും വീട്ടിലെ കംപ്യൂട്ടറില്‍നിന്നുമായി ലൈംഗിക ആക്രമണങ്ങളുടെ 361 വിഡിയോ ക്ലിപ്പുകളാണ് പോലീസ് കണ്‌ടെടുത്തത്. റെക്കോഡിംഗിനുള്ള ഓണ്‍ ബട്ടനുകള്‍ സഹിതം ഘടിപ്പിക്കപ്പെട്ട വാച്ച് ഓണ്‍ലൈനായി അറുപതു പൗണ്ടിനു വാങ്ങിയതാണെന്നും വ്യക്തമായിട്ടുണ്ട്.

പതിനാലു മുതല്‍ 51 വരെ പ്രായമുള്ള സ്ത്രീകള്‍ ബെയിന്‍സിന്റെ പീഡനത്തിന് ഇരകളായിട്ടുണ്ട്. ഇയാളുടെ ചികിത്സ സ്വീകരിച്ച മൂവായിരത്തോളം സ്ത്രീകളില്‍നിന്ന് പോലീസ് മൊഴിയെടുത്തു. മുന്നൂറോളം പേര്‍ പീഡിപ്പിക്കപ്പെട്ടതായും വ്യക്തമായി. എന്നാല്‍, 27 പേര്‍ക്കെതിരായ ആക്രമണങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

രോഗികളെ പീഡിപ്പിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക