Image

ലിംക ദശാബ്‌ദി സ്‌മരണിക 2003-2013- ഒരു സ്വപ്‌നസാക്ഷാത്‌കാരത്തിന്റെ പൂര്‍ത്തീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 24 May, 2013
ലിംക ദശാബ്‌ദി സ്‌മരണിക 2003-2013- ഒരു സ്വപ്‌നസാക്ഷാത്‌കാരത്തിന്റെ പൂര്‍ത്തീകരണം
ഒരു പതിറ്റാണ്ടിന്റെ പാതകള്‍ താണ്ടി വിജയത്തേരിലേറി മുന്നേറുന്ന ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന ലിംക അതിന്റെ സ്വപ്‌ന സാക്ഷാത്‌കാരത്തിന്റെ പൂര്‍ത്തീകരണമായ ദശാബ്‌ദി സ്‌മരണിക പ്രകാശനം മെയ്‌ 25-ന്‌ ശനിയാഴ്‌ച ലിവര്‍പൂളിലെ പ്രശസ്‌തമായ ബോഡ്‌ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച്‌ `പ്രണവം 2013' എന്ന പേരില്‍ നടക്കുന്ന ലിംക ദശാബ്‌ദി ആഘോഷ സമാപന സമ്മേളനത്തിന്റേയും ബ്രിട്ടീഷ്‌ മലയാളിയും ലിംകയും സംയുക്തമായി നടത്തുന്ന ചില്‍ഡ്രസ്‌ ഗാലാ ഷോയുടേയും സംയുക്ത വേദിയില്‍, ലിവര്‍പൂള്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ സാംസ്‌കാരിക സംഗമ വേദിയില്‍ വെച്ച്‌ നോസ്‌ലി കൗണ്‍സില്‍ മേയര്‍ ബ്രയാന്‍ ഒഹയര്‍, മേയറസ്‌ ക്രിസ്റ്റീന ഒഹയര്‍, ലിവര്‍പൂള്‍ എംപി ലൂസിയാന ബര്‍ഗര്‍ എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ പ്രശസ്‌ത പ്രവാസി മലയാളി സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ നിര്‍വഹിക്കുന്നതാണ്‌.

ഉള്ളടക്കം കൊണ്ടും കെട്ടിലും മട്ടിലും യു.കെ മലയാളികള്‍ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ച കലാസൃഷ്‌ടിയാണ്‌ ലിംക തയാറാക്കിയിരിക്കുന്നത്‌. ലോക പ്രശസ്‌ത എഴുത്തുകാരായ കെ. സച്ചിദാനന്ദന്‍, സുഗതകുമാരി, വി. മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയവരുടെ കൃതികള്‍, സിനിമാ സംവിധായകന്‍ ബ്ലെസിയുമായുള്ള അഭിമുഖം തുടങ്ങിവയാല്‍ സമ്പുഷ്‌ടമാണ്‌ ഈ ദശാബ്‌ദി സ്‌മരണിക. യൂറോപ്പ്‌ മലയാളികള്‍ കണ്ടിട്ടുള്ളതില്‍ വെച്ച്‌ നിന്നും വ്യത്യസ്‌തമായ രൂപഭാവത്തിലാണ്‌ സ്‌മരണിക തയാറാക്കിയിട്ടുള്ളത്‌.

അഭിവന്ദ്യ മഹാരാഞ്‌ജിയുടേയും, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍, ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രാദേശിക മേയര്‍മാര്‍, എം.പിമാര്‍ തുടങ്ങിയവരുടെ ആശംസകള്‍ ലിംകയുടെ പ്രശസ്‌തി വിളിച്ചോതുന്നു. ചീഫ്‌ എഡിറ്റര്‍ തോമസുകുട്ടി ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ ഒമ്പത്‌ അസോസിയേറ്റ്‌ എഡിറ്റര്‍മാര്‍ അടങ്ങുന്ന വിദഗ്‌ധരാണ്‌ സ്‌മരണികയുടെ പണിപ്പുരയില്‍ പ്രവര്‍ത്തിച്ചത്‌.

സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച്‌ വേള്‍ഡ്‌ നേഴ്‌സസ്‌ ഡേ ആഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മികച്ച നേഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരങ്ങളും, യു.കെയില്‍ ആദ്യമായി നടത്തപ്പെട്ട ലിംക കൈയ്യെഴുത്തുമാസിക മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും നല്‍കി ആദരിക്കുന്നതാണ്‌. സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ നോസ്‌ലി മേയര്‍ ബ്രയാന്‍ ഒഹയര്‍, ലിവര്‍പൂള്‍ എം.പി ലൂസിയാന ബര്‍ഗര്‍, ബ്രിട്ടീഷ്‌ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, മറ്റ്‌ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിക്കും. ഈ മഹനീയ മുഹൂര്‍ത്തത്തില്‍ പങ്കുചേരുവാനും കലാവിരുന്ന്‌ ആസ്വദിക്കാനും എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ചെയര്‍പേഴ്‌സണ്‍ തമ്പി ജോസ്‌ അറിയിച്ചു.

വേദിയുടെ വിലാസം: Broadgreen International School, Heleers Road, off Broadgreen road, Liverpool L 13 4DH.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തമ്പി ജോസ്‌ 07576983141.
ലിംക ദശാബ്‌ദി സ്‌മരണിക 2003-2013- ഒരു സ്വപ്‌നസാക്ഷാത്‌കാരത്തിന്റെ പൂര്‍ത്തീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക