പെരുന്ന: സമുദായ നേതാക്കളുടെ ഫോണ്‍കോളുകള്‍ ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ സര്‍ക്കാര്‍ ചോര്‍ത്തുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ ഇന്റലിജന്‍സ് ആണ് ഫോണ്‍ ചോര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സമുദായ നേതാക്കളെ ക്രമിനല്‍ കുറ്റവാളികളെപ്പോലെയാണ്സര്ക്കാര് കാണുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പറഞ്ഞു. ഒഴുക്കന്‍ മട്ടിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണമെന്നും ജി. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടറിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാരിന്റെ പേരില്‍ നടക്കുന്ന ചൂഷണത്തെ ഗൗരവമായിട്ടാണ് കാണുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമാകാം സര്‍ക്കാര്‍ ഇതിനു മുതിരുന്നതെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.