Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബൈബിള്‍ നാടകം 'ബാബിലോണിലെ സൂര്യപുത്രി' മേയ് 25 ന്

Published on 23 May, 2013
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബൈബിള്‍ നാടകം 'ബാബിലോണിലെ സൂര്യപുത്രി' മേയ് 25 ന്
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ അനുഗ്രഹീത കലാകാരന്‍ ജാക്‌സണ്‍ പുല്ലേലി യുടെ സംവിധാനത്തില്‍ ബൈബിള്‍ നാടകം ബാബിലോണിലെ സൂര്യ പുത്രി അരങ്ങേറും. മേയ് 25 ന് (ശനി) സീറോ മലബാര്‍ കൂട്ടായ്മ ദിനത്തില്‍ അരങ്ങേറുന്ന നാടകത്തിന്റെ മിനുക്ക് പണികളിലാണ് ശില്‍പികള്‍.

ജാക്‌സണ്‍ പുല്ലേലി രചനയും സംവിധാനവും ചെയ്യുന്ന നാടകത്തില്‍ സ്വിസിലെ കലാകാരികളും കലാകാരന്മാരും അരങ്ങിലെത്തും. 

സൂറിച്ചിലെ സെന്റ് തെരേസ പള്ളിയിലാണ് വിപുലമായ വിശ്വാസ സമൂഹ ദിനാചരണം നടക്കുന്നത് (ആീൃൃംലഴ 80, 8055 ദüൃശരവ). രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ പാട്ടു കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ബിഷപ് മാര്‍ സെബസ്റ്റ്യന്‍ കല്ലുപുര (ആൗഃമൃ രൂപത, പാറ്റ്‌ന) ബിഷപ് മാര്‍ മാത്യു അറക്കല്‍ (കഞ്ഞിരപള്ളി രൂപത) എന്നിവര്‍ പാട്ടുകുര്‍ബാനക്ക് കാര്‍മികത്വം വഹിക്കും. 12 ന് സ്‌നേഹ വിരുന്ന് ഒരുക്കും. 

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ പൊതു സമ്മേളനവും ബൈബിള്‍ നാടക വും കലാപരിപാടികളും നടക്കും. 

സൂറിച്ചിലെ വിവിധ പള്ളി യൂണിറ്റുകളുടെ സംയുക്തമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

അഗസ്റ്റിന്‍ മാളിയേക്കല്‍, ജെയിംസ് ചിറപ്പുറത്ത്, സ്റ്റീഫന്‍ വലിയനിലം, ബേബി വട്ടപ്പാലം എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് പ്ലാപള്ളില്‍ 079 833 1632. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക