പ്രശസ്ത ബോളിവുഡ് താരം ചിത്രംഗദ സിംഗും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി
റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഗോള്‍ഫ് താരം ജ്യോതി സിംഗാണ് ഭര്‍ത്താവ്. ബോളിവുഡ്
സംവിധായകന് സുധീര്‍ മിശ്രയാണ് ഈ വിവാഹമോചനത്തിന് കാരണമെന്ന് ചില
റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐ മി ഓര് മേം, ദേശി ബോയ്സ് എന്നീ
ചിത്രങ്ങളിലൂടെ ബോളിവുഡിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്
മുപ്പത്തിയൊന്‍പതുകാരിയായ ചിത്രംഗദ സിംഗ്.
ഇരുവരും പിരിയാന്‍ പോകുന്നു
എന്ന വാര്‍ത്ത പലതവണ മാധ്യമങ്ങളില്‍ വന്നെങ്കിലും അത് ശരിയല്ലെന്നായിരുന്നു രണ്ടു
പേരും നേരത്തെ പറഞ്ഞിരുന്നത്.