Image

തെലുങ്കാന ബന്ദ് : ജനജീവിതം സ്തംഭിച്ചു

Published on 24 September, 2011
തെലുങ്കാന ബന്ദ് : ജനജീവിതം സ്തംഭിച്ചു

ഹൈദരബാദ്: തെലുങ്കാന ജോയന്‍റ് ആക്ഷന്‍ കമ്മിററി നടത്തുന്ന ട്രെയിന്‍ തടയല്‍ സമരത്തെ തുടര്‍ന്ന് ആന്ധ്ര പ്രദേശില്‍ ജനജീവിതം സ്തംഭിച്ചു. സമരത്തിന്‍െറ ഭാഗമായി ബസുകളും ഓട്ടോ റിക്ഷകളും പണിമുടക്കിയതാണ് ജനങ്ങളെ സാരമായി ബാധിച്ചത്.  തെലുങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടാണ് സമരം.

ടി. ആര്‍. എസ്, ബി. ജെ. പി, തുടങ്ങി  പ്രമുഖ പാര്‍ട്ടികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട് .  സ്റേറററ് ബസ്  (എ.പി. എസ്. ആര്‍. ടി.സി) ജീവനക്കാരുടെ സംഘടനയും സമരത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

സമരത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ളതടക്കം 38 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതായി ദക്ഷിണ റയില്‍വേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക