ഡാളസ്: ചെങ്ങന്നൂരിന്റെ സമഗ്ര വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് പി.സി.
വിഷ്ണുനാഥ് എം.എല്‍.എ പ്രസ്താവിച്ചു. ചെങ്ങന്നൂര്‍ അസോസിയേഷന് ഓഫ് ഡാളസിന്റെ
ഓണാഘോഷപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്. ബിസിനസുകാരായ
പ്രവാസികള്‍ സ്വന്തം നാട്ടില്‍ മുതല്‍ മുടക്കാന്‍ തയാറാകണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.
ചെങ്ങന്നൂര്‍ ടൗണില്‍ പെരുങ്കുളത്ത് സെന്‍ട്രല്‍
ട്രാവന്‍കൂര്‍ സ്പോര്‍ട്സ് സ്റ്റേഡിയം കോംപ്ലക്സ്, ചെറിയനാട്ട് റെയില്‍വേയുടെ
സ്ഥലത്ത് വാട്ടര്‍ ബോട്ടിലിംഗ് പ്ലാന്റ്, റെയില്‍വേ ഹോസ്പിറ്റല്‍, ഇറപ്പുഴ
പാലത്തിന് സമാന്തരമായി പുതിയ പാലം, ടൗണിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ പുതിയ
ബൈപ്പാസ്, ചെങ്ങന്നൂരിനെ തീര്‍ത്ഥാടന ഇടത്താവളമായി പ്രഖ്യാപിക്കല്‍ തുടങ്ങിയ
കാര്യങ്ങളാണ് ഇനി മുന്‍ഗണനയായി ചെയ്യുക എന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ
പറഞ്ഞു.
ചെങ്ങന്നൂര്‍ അസോസിയേഷന് പ്രസിഡന്റ് ചെറിയാന് അലക്സാണ്ടര്‍,
സെക്രട്ടറി ജോണ്‍ ഷെറി, ട്രഷറര്‍ പ്രിന്‍സ് ഏബ്രഹാം, വൈസ് പ്രസിഡന്റ് മോഹന്‍
ചെറിയാന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.