ആസ്റ്റര്‍ ഫാര്‍മസി ഔട്ട്ലെറ്റുകള് ദുബായില്‍ ആരംഭിച്ചു
Published on 23 September, 2011
ദുബായ്: ആസ്റ്റര്‍ ഫാര്‍മസിയുടെ പുതിയ രണ്ട് ഔട്ട്ലെറ്റുകള് കൂടി ജുമൈറ
ബീച്ച് റോഡില്‍ ആരംഭിച്ചു. മറിയം ന്യൂ ഫാര്‍മസിയും മെര്‍കാറ്റോ മാളില്‍ ആസ്റ്റര്‍
ഫാര്‍മസി ഔട്ട്ലെറ്റുമാണ് പുതുതായി തുടങ്ങിയത്. ഇതോടെ ജുമൈറ ബീച്ച് റോഡില്‍
മൂന്ന് ഫാര്മസികളായി. മെര്‍കാറ്റോ മാളിലെ പുതിയ ഔട്ട്ലെറ്റ് മെര്‍കാറ്റോ
ആന്‍ഡ് ടൗണ്സെന്റര് മാളുകളുടെ ജനറല്‍മാനേജര്‍ ഡെബി റൂസോയും അഹ്മബ് നാസര്‍
അബ്ദുല്ല ഹുസൈനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഡിഎം ഹെല്‍ത്ത് കെയര്‍
ചെയര്മാന് ഡോ. ആസാദ് മൂപ്പന് സന്നിഹിതനായിരുന്നു. ഉംസുക്വിമിലെ ഡിഎം ഹെല്‍ത്ത്
കെയര്‍ മെഡ്കെയര്‍ മെഡിക്കല്‍ സെന്ററിനു സമീപമാണിത്. ദുബായിലെ എല്ലാ
പ്രദേശങ്ങളിലും ആസ്റ്റര്‍ ഫാര്‍മസിയുടെ സേവനമെത്തിക്കുക എന്നതാണു ലക്ഷ്യമെന്ന്
ഓപറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡവലപ്മെന്റ് ജനറല്‍ മാനേജര്‍ ജോബിലാല് വാവച്ചന്
പറഞ്ഞു. ഇതോടെ യുഎഇയില്‍ 64 ആസ്റ്റര്‍ ക്ലിനിക്കുകളാണ്. മികച്ച സേവനത്തിനുള്ള
ദുബായ് സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ആസ്റ്റര്‍ ഫാര്‍മസി കഴിവുറ്റ സ്റ്റാഫിനെയും
ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല