Image

2ജി സ്‌പെക്ട്രം: പി.ചിദംബരം രാജിക്കൊരുങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 23 September, 2011
2ജി സ്‌പെക്ട്രം: പി.ചിദംബരം രാജിക്കൊരുങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: ടുജി സ്‌പെക്‌ട്രം അഴിമതിയില്‍ വന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം പ്രധാനമന്ത്രി അറിയിച്ചതായി റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ടാണ്‌ രാജി സന്നദ്ധത അദ്ദേഹം അറിയിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ആരോപണത്തില്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്നും ചിദംബരത്തിന്റെ വിശ്വാസ്യതയില്‍ തനിക്ക്‌ സംശയമില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ചിദംബരത്തിനെതിരെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവാദ കുറിപ്പ്‌ താന്‍ കണ്ടിട്ടില്ലെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ നിന്ന്‌ തിരിച്ചുവരുന്ന സെപ്‌റ്റംബര്‍ 27 വരെ കാത്തിരിക്കാന്‍ ചിദംബരത്തോട്‌ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

ഇതിനിടെ ചിദംബരം രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ മനു സിഗ്‌വി അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ പുതിയ വിവാദമെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതിയില്‍ പങ്കാളിത്തമുള്ള ചിദംബരം രാജിവെക്കുകയോ മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കുകയോ വേണമെന്ന്‌ ബി.ജെ.പിയും പ്രതിപക്ഷവും ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക