മിഷേല്‍ സാത സാംബിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
Published on 23 September, 2011
ലുസാക്ക: സാംബിയയുടെ പുതിയ പ്രസിഡന്റായി പാട്രിയോട്ടിക് ഫ്രണ്ട് നേതാവ് മിഷേല്‍
സാത തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ 150 മണ്ഡലങ്ങളിലെ വോട്ടുകള്‍
എണ്ണിക്കഴിഞ്ഞപ്പോള്‍ സാതയ്ക്ക് 43% വോട്ടുകള്‍ ലഭിച്ചു. നിലവിലുള്ള പ്രസിഡന്റ്
രൂപിയ ബാന്ദയ്ക്ക് 36.1% വോട്ടുകള്‍ ലഭിച്ചു. ശേഷിക്കുന്ന എട്ടു സ്ഥാനാര്‍ഥികള്‍
ബാക്കി വോട്ടുകള്‍ പങ്കിട്ടു.
മിഷേല്‍ സത നാലാം പ്രവശ്യമാണ്
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആദ്യമായാണു ഇദ്ദേഹം വിജയിക്കുന്നത്. കഴിഞ്ഞ
ഇരുപതു വര്‍ഷമായി രൂപിയ ബാന്ദയുടെ മള്‍ട്ടിപാര്‍ട്ടി ഡെമോക്രസി ആണു സാംബിയയില്‍
ഭരണം നടത്തിയിരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല