പ്രശസ്ത മലയാളം തമിഴ് നടിയും സംവിധായികയുമായ നടി രേവതി വിവാഹമോചനം നേടി.
ഭര്‍ത്താവ് സുരേഷ് മേനോനും രേവതിയും ഏറെക്കാലമായി പിരിഞ്ഞാണ്
താമസിക്കുന്നത്. 2012 ഒക്ടോബറിലാണ് ഇവര്‍ പരസ്പരധാരണയോടെ വിവാഹമോചന ഹര്‍ജി ഫയല്‍
ചെയ്തത്.
പുതിയ മുഖം എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ച്
അഭിനയിച്ചതോടെയാണ് രേവതിയും സുരേഷ് മോനോനും പ്രണയത്തിലായത്. പുതിയ മുഖം സംവിധാനം
ചെയ്തതും സുരേഷ് മേനോന് തന്നെയായിരുന്നു. 1988ലാണ് ഇവരുടെ വിവാഹം നടന്നത്.
ൃല്മവേശ ഴൃമിലേറ റശ്ീൃരല വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ടെലിവിഷന്‍
സീരിയലുകളും മറ്റും നിര്‍മ്മിച്ചിരുന്നു. പിന്നീടാണ് ഇവരുടെ ബന്ധത്തില്‍ ഉലച്ചില്‍
വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് കുട്ടികളില്ല.
വിവാഹമോചനം
നേടിയാലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്ന് രേവതി അന്ന് പറഞ്ഞിരുന്നു.