ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍
കാവല്‍പിതാവായ വിശുദ്ധ യൂഹാനോന്‍ ശ്ശീഹായുടെ നാമത്തിലുള്ള പ്രധാന തിരുനാളും ഇടവകയുടെ
ഇരുപത്തിയാറാമത് വാര്‍ഷികവും സംയുക്തമായി മെയ് 7,8 തീയതികളിലായി നടന്നു. റവ.ഫാ. വര്‍ഗീസ്
പോള്‍ (പെരുമ്പള്ളി സിംഹാസന പള്ളി വികാരി), റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി,
റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില, റവ.ഫാ. വര്‍ഗീസ് തോമസ് ചട്ടത്തില്‍ (വികാരി) എന്നിവര്‍
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ഭദ്രാസന ഭാരവാഹികള്‍, ട്രൈസ്റ്റേറ്റ്
ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹം എന്നിവര്‍ പങ്കെടുത്തു.
ശനിയാഴ്ച വൈകുന്നേരം കൊടി ഉയര്‍ത്തലിനെ തുടര്‍ന്ന് സന്ധ്യാനമസ്കാരവും, സുവിശേഷ പ്രസംഗവും
നടന്നു. റവ.ഫാ. വര്‍ഗീസ് പോള്‍ വചനശുശ്രൂഷ നിര്‍വഹിച്ചു. ഞായറാഴ്ച രാവിലെ നടന്ന മൂന്നിന്മേല്
കുര്‍ബാനയ്ക്ക് റവ.ഫാ. വര്‍ഗീസ് പോള്‍, റവ.ഫാ. ഗീവര്‍ഗീസ് ചട്ടത്തില്‍, റവ.ഫാ.
ഫൗസ്റ്റീനോ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. മാതൃദിനത്തോടനുബന്ധിച്ച് സന്നിഹിതരായിരുന്ന
മുഴുവന്‍ അമ്മമാര്‍ക്കും റോസാ പുഷ്പങ്ങള്‍ നല്കി ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു.
മുത്തുക്കുടകളുടേയും വര്ണ്ണക്കൊടികളുടേയും അകമ്പടിയോടെ നടന്ന ആഘോഷമായ പ്രദക്ഷിണത്തിന്
ലിവിംഗ്സ്റ്റണ് സെന്റ് ജെയിംസ് യൂത്ത് അവതരിപ്പിച്ച ചെണ്ടവാദ്യമേളം കൊഴുപ്പേകി.
യല്‍ദോ, ബിഷു, സിമി, എബി, മെല്വിന് എന്നീ കലാകാരന്മാര് ശാസ്ത്രീയമായി പരിശീലിച്ച
ചെണ്ടമേളമാണ് അവതരിപ്പിച്ചത്. സ്പെഷല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജി ജോര്‍ജ്
ഇലപ്പനാലിന്റെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ പെരുന്നാള്‍ വിജയത്തിനായി
പ്രവര്‍ത്തിച്ചു. വിഭവസമൃദ്ധമായ സദ്യയോടെയാണ് ആഘോഷപരിപാടികള്‍ സമാപിച്ചത്.
ബിജു ചെറിയാന് (മലങ്കര ആര്‍ച്ച് ഡയോസിസ് പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്.