പ്രശസ്ത മലയാളം, തമിഴ് നടി സൗന്ദര്യ അന്തരിച്ചിട്ട് ഏപ്രില്‍ 17-ന് ഒമ്പത്
വര്‍ഷമായി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കില്ച്ചുണ്ടന് മാമ്പഴം
എന്നിവയായിരുന്നു സൗന്ദര്യ അഭിനയിച്ച മലയാള ചിത്രങ്ങള്‍. ജയറാമിന്റെ നായികയായി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ
മലയാളത്തിലെത്തുന്നത്. ചിത്രവും സൗന്ദര്യയുടെ കഥാപാത്രമായ ജ്യോതിയും ഏറെ
ശ്രദ്ധിക്കപ്പെട്ടു. സത്യന് അന്തിക്കാടായിരുന്നു സംവിധാനം. തുടര്‍ന്ന്
പ്രിയദര്ശന് ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ സൗന്ദര്യ മോഹന്‍ലാലിന്റെ
ജോഡിയായി.
12 വര്‍ഷം മാത്രം നീണ്ട സിനിമാ ജീവിതത്തില്‍ സൗന്ദര്യ നൂറിലധികം
ചിത്രങ്ങളില്‍ വേഷമിട്ടു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സൗന്ദര്യ
തന്റെ സാന്നിധ്യം അറിയിച്ചു. ഗിരീഷ് കാസറവള്ളിയുടെ ദ്വീപ എന്ന സിനിമയുടെ നിര്‍മാണം
സൗന്ദര്യയായിരുന്നു. മണിച്ചിത്രത്താഴില്‍ ശോഭന തകര്‍ത്താടിയ നാഗവല്ലിയെ കന്നഡയില്‍
അനശ്വരമാക്കി സൗന്ദര്യ. സൗന്ദര്യയുടെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയമായ വേഷമായി ഇത്.
2004 ഏപ്രില്‍ 17 -ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി
പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സ്വകാര്യ വിമാനം തകര്‍ന്ന് സൗന്ദര്യ
കൊല്ലപ്പെട്ടത്.