മോഡലിംഗിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഫോര്‍ സെയില്‍. സതീഷ് അനന്തപുരിയാണ്
ഈ ചിത്രം സംവിധാനംചെയ്യുന്നത്. കടവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ കടവേലില്‍ ഈ
ചിത്രം നിര്‍മിക്കുന്നു. കാതല്സന്ധ്യയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡയാന
എന്ന മോഡല്‍ ഗേളിനെ അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രത്തിന് ഏറെ
പ്രാധാന്യമുള്ള ഒരു കഥാപാത്രമാണിത്.
മുകേഷ്, വിജയരാഘവന്, സായ്കുമാര്
തുടങ്ങിയ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മലയാളത്തിലെ മുന്‍
നായിക ലക്ഷ്മിയുടെ മകളായ ഐശ്വര്യ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ
അവതരിപ്പിക്കുന്നു.
വത്സലാ മേനോന്, തെസ്നി ഖാന്, സത്താര്‍, പ്രവീണ്‍
പ്രേം, നക്ഷത്ര, സോന, ലിന്റ ജോസ്, ഗംഗ എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തില്‍
അണിനിരക്കുന്നു. സംവിധായകന്‍തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ
രചിച്ചിരിക്കുന്നു.
വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ജിത്തു
ദാമോദര്‍ സംഗീതം പകരുന്നു. അനില്‍ ഗോപിനാഥ് ഛായാഗ്രഹണവും ജി. മുരളി എഡിറ്റിംഗും
നിര്‍വഹിക്കുന്നു. കലാസംവിധാനം- ജയ്സിംഗ്, മേക്കപ്- റോയി പല്ലിശേരി,
വസ്ത്രാലങ്കാരം- കുക്കു ജീവന്. കൊച്ചിയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം
പുരോഗമിക്കുന്നു. -വാഴൂര്‍ ജോസ്