അല്പവസ്ത്രധാരണം നടത്തി സിനിമയില്‍ അഭിനയിച്ചതിന് പ്രശസ്ത താരങ്ങളായ അനുഷ്കാ
ഷെട്ടിക്കും പ്രിയാമണിക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി
റിപ്പോര്‍ട്ടുകള്‍. അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ എല്‍ സുബുദ്ധി എന്നയാളാണു
നടിമാരായ ഇവരുടെ അല്പവസ്ത്രധാരണത്തിനെതിരേ ഹൈദരാബാദ് മല്‍കാജ്ഗിരി കോടതിയില്‍
പരാതി നല്‍കിയിരിക്കുന്നത്.
അനുഷ്കാ ഷെട്ടി തന്റെ പുതിയ ഒരു ചിത്രത്തില്‍
ഇലകള്‍കൊണ്ടു നിര്‍മിച്ച വസ്ത്രമാണു ധരിക്കുന്നതെന്നാണു സുബുദ്ധി പരാതിയില്‍
പറയുന്നത്. വി സമുദ്ര സംവിധാനം ചെയ്യുന്ന ചാന്ദി എന്ന തെലുങ്ക് ചിത്രത്തില്‍
അതിരുകടന്ന മേനിപ്രദര്ശനമാണു നടത്തിയിട്ടുളളതെന്നു പരാതിയില്‍ പറയുന്നു.
രണ്ടു ചിത്രങ്ങളും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സെക്്ഷന്‍ 120 ബി,
292, 420 എന്നീ വിഭാഗങ്ങളിലും സെക്്ഷന്‍ മൂന്ന്, ആറ് സ്ത്രീകളെ മോശമായി
ചിത്രീകരിക്കുക എന്നീ വിഭാഗങ്ങളിലുമാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ
പോസ്റ്ററുകളിലും പരസ്യത്തിലും ഇവര്‍ തീര്‍ത്തും അല്പവസ്ത്രധാരികളായാണു
പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും ഇതു തികച്ചും സാമൂഹികനീതിക്കു
നിരക്കുന്നതല്ലെന്നുമാണു സുബുദ്ധി പരാതിയില്‍ പറയുന്നു.