-->

EMALAYALEE SPECIAL

മന്ത്രിയും കാമുകിയും പിന്നെ ചീഫ്‌ വി(ഴു)പ്പും (ഷോളി കുമ്പിളുവേലി)

Published

on

ഗണേഷ്‌കുമാറിന്‌ പുത്തരിയല്ല, അടി വാങ്ങുന്നതും, കൊടുക്കുന്നുതും. സിനിമയിലാണെങ്കിലും കാലു കുത്തിയ കാലം മുതലേ തല്ലുകൊള്ളി റോള്‍ മാത്രമാണ്‌ കിട്ടിയത്‌. തല്ലുകൊള്ളിത്തരം യഥേഷ്‌ടം കൈവശമുള്ള ആളാണെന്നും പറഞ്ഞുകേട്ടിട്ടുണ്ട്‌!. അദ്ദേഹം ആരെയെങ്കിലും പ്രേമിക്കട്ടെ. ഏതെങ്കിലും കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകൊള്ളട്ടെ!

പക്ഷെ മൂന്നുകോടി ജനങ്ങള്‍ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച്‌ `ചെറ്റ' പൊക്കാന്‍ പോകുന്നത്‌ ജനങ്ങളോടുള്ള വഞ്ചനയല്ലേ? (കുടിലുകള്‍ എല്ലാം ഫ്‌ളാറ്റുകള്‍ക്ക്‌ വഴിമാറിയതോടെ `ചെറ്റ' എന്ന പ്രയോഗം ശരിയാണോയെന്നറിയില്ല). കൂടാതെ റേഷന്‍ വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുള്ള നാട്ടില്‍, ബംഗ്ലാവും സെക്യൂരിറ്റിയുമൊക്കെ കൊടുത്തിട്ടും, ഒരുത്തന്‍ വീട്ടില്‍ കയറി നമ്മുടെ മന്ത്രിയുടെ ചെവിക്കുറ്റിക്കിട്ടു പൊട്ടിച്ചുവെന്നു പറഞ്ഞാല്‍, മൂന്നുകോടി ജനത്തിനും നാണക്കേടല്ലേ?

ഇതൊക്കെ പറഞ്ഞത്‌ ജയരാജന്മാരെങ്കില്‍, കള്ളമാണെന്നെങ്കിലും കരുതാമായിരുന്നു. മറിച്ച്‌, ഗണേഷിനെപ്പോലെതന്നെ ജനങ്ങള്‍ തീറ്റിപ്പോറ്റുന്ന നമ്മുടെ മന്ത്രിസഭയുടെ ചീഫ്‌ വിപ്പുതന്നെയാണ്‌ ഈ കഥകളെല്ലാം ജനത്തോട്‌ പറഞ്ഞത്‌. അപ്പോള്‍ പിന്നെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അല്ലെങ്കില്‍ ആരെ വിശ്വസിക്കണമെന്ന്‌ ഇവരെ പോറ്റി വളര്‍ത്തുന്ന ശ്രീ ഉമ്മന്‍ചാണ്ടി തന്നെ പറയട്ടെ!

നിനച്ചിരിക്കാതെ ലോട്ടറി അടിച്ചമാതിരി എം.എല്‍.എ ആയി. അച്ഛനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എ.കെ. ആന്റണി തയാറാകാത്തതുകൊണ്ട്‌ ആദ്യ ടേമില്‍ തന്നെ, `മോനേ മറ്റൊരു ലഡു കൂടി പൊട്ടി' എന്നു പറഞ്ഞതുപോലെ മന്ത്രിയും ആയി. കുറ്റം പറയരുതല്ലോ- ചുരുങ്ങിയ കാലംകൊണ്ട്‌ നല്ല മന്ത്രിയെന്ന സല്‍പേര്‌ സമ്പാദിച്ച്‌, സ്വന്തം അച്ഛന്‌ അപവാദമായി. പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയേയും മക്കളേയും കൂടെ കൂട്ടി നല്ലപിള്ള ചമഞ്ഞ്‌ ജീവിച്ചു.

2011-ല്‍ അച്ഛന്‍ `അഴിക്ക്‌' അകത്തായപ്പോള്‍ പ്രതിയോഗികളില്ലാതെ വീണ്ടും മന്ത്രിയായി. ഒരു അച്ഛനും മകനും തമ്മിലുള്ള `സ്‌നേഹ പ്രകടനങ്ങള്‍' അവിടെ തുടങ്ങുന്നു. (അച്ഛന്‍- മകന്‍ ബന്ധം എങ്ങനെയായിരിക്കണമെന്ന്‌, സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്‌ ബാലകൃഷ്‌ണപിള്ള- ഗണേഷ്‌ കഥകള്‍ അടുത്തവര്‍ഷത്തെ സിലബസില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്ബ്‌ തീരുമാനിച്ചിട്ടുണ്ട്‌!). ലോകത്തുള്ള എല്ലാ അച്ഛന്മാരും മക്കള്‍ നല്ല രീതിയില്‍ വളര്‍ന്നുകാണാന്‍ മന്ത്രവും, പൂജകളും നടത്തുമ്പോള്‍ കൊട്ടാരക്കരയില്‍ ഒരച്ഛന്‍ മകന്റെ വളര്‍ച്ച കണ്ട്‌ ചങ്കുപൊട്ടി ജീവിക്കുന്നു. മക്കള്‍ക്കുവേണ്ടി സ്വന്തം ജീവിതംതന്നെ മാറ്റിവെച്ച്‌ ശ്രീ കെ. കരുണാകരനെപ്പോലുള്ളവരുടെ `ഹൃദയവിശാലത' കേരളം ഇപ്പോഴാണ്‌ തിരിച്ചറിയുന്നത്‌. `കടുംവെട്ട്‌' പ്രായമാകുമ്പോള്‍, പൂഞ്ഞാറില്‍ `റീപ്ലാന്റ്‌' ചെയ്യാന്‍ വേണ്ടി മകന്‍ ഷോണിനെ വളര്‍ത്തിക്കൊണ്ടുവരുന്ന പൂഞ്ഞാര്‍ പുലി സാക്ഷാല്‍ പി.സി. ജോര്‍ജ്‌ ഉള്‍പ്പടെ പുത്രവാത്സല്യത്തിന്‌ എത്ര മഹനീയ ഉദാഹരണങ്ങളാണ്‌ കേരള രാഷ്‌ട്രീയത്തിലുള്ളത്‌.

അടുത്തിടവരെ ഗണേഷും- ജോര്‍ജ്‌ അച്ചായനും ചക്കരയും അടയും പോലെയായിരുന്നു. പത്താനാപുരത്ത്‌ മൈക്കി കെട്ടി രണ്ടുപേരും മത്സരിച്ച്‌ വി.എസ്‌ അച്യുതാനന്ദനെ തെറിവിളിച്ചിട്ട്‌ നാളേറെയായില്ല. പക്ഷെ അച്ചായനൊരു പ്രശ്‌നമുണ്ട്‌, അച്ചായന്‍ പറയുന്നത്‌ മാത്രമാണ്‌ ശരി. എതിര്‌ പറഞ്ഞാല്‍ അവനേംകൊണ്ടേ പോകൂ. നെല്ലായാമ്പതി പ്രശ്‌നത്തില്‍, അച്ചായന്‍ പറഞ്ഞിടത്ത്‌ കാടിനു `ജണ്ട'യിടാന്‍ ഗണേഷ്‌ സമ്മതിക്കാത്തതു മുതല്‍, `നിന്നെ പൊക്കുമെന്ന്‌' ആണയിട്ടതാണ്‌. ഏറ്റെടുക്കുന്ന `ക്വട്ടേഷന്‍' നടപ്പാക്കുന്ന കാര്യത്തില്‍ അച്ചായന്‍ കൊടി സുനിയുടെ ചേട്ടനാണ്‌. എന്തൊരു ആത്മാര്‍ത്ഥത!

നാളെ ഗണേഷ്‌ `ക്വട്ടേഷന്‍' കൊടുത്താല്‍ അച്ഛന്‍ ബാലകൃഷ്‌ണപിള്ളയേയും തെറി വിളിക്കും. വി.എസിന്റെ ക്വട്ടേഷന്‍ വാങ്ങി മാണിസാറിനേയും, എ.കെ. ആന്റണിയേയും, ഉമ്മന്‍ചാണ്ടിയേയുമൊക്കെ `പിച്ചാത്തിമുനയില്‍' നിര്‍ത്തിയത്‌ മറന്നുപോയോ? ഔസേപ്പച്ചന്‍ പറഞ്ഞാല്‍ തൂങ്ങിച്ചാകാനും തയാറാണെന്നു പറഞ്ഞ്‌ നാവ്‌ വായിലിടുന്നതിനു മുമ്പ്‌, പി.ടി. തോമസിന്റെ `ക്വട്ടേഷന്‍' വാങ്ങി പി.ജെ. ജോസഫിനെ `തൂക്കിക്കൊല്ലാന്‍' നാടുനീളെ കുരുക്കുമായി നടന്നിട്ട്‌ കാലം അധികമായില്ലല്ലോ? പക്ഷെ, ഇപ്പോഴത്തെ ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നത്‌ ആരാണെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ അല്‍പം സംശയമുണ്ട്‌. ബാലകൃഷ്‌ണപിള്ളയോ, അതോ ഉമ്മന്‍ചാണ്ടിയോ?

ആര്‌ `ക്വട്ടേഷന്‍' കൊടുത്താലും കേരളത്തിലെ ജനങ്ങളുടെ ചെലവില്‍ അതു വേണ്ട. കേരളത്തിന്റെ ചീഫ്‌ വിപ്പ്‌ പറഞ്ഞതാണ്‌ ശരിയെങ്കില്‍, ജനങ്ങളുടെ ചെലവില്‍ പെണ്ണുപിടിക്കുന്നവനേയും, പിന്നെ തല്ലുകൊള്ളുന്നവനേയും മന്ത്രിയായിട്ടു വേണ്ട!! അതല്ല, കാടു പതിച്ചുകൊടുക്കാത്തതിന്റെ പേരിലുള്ള അച്ചായന്റെ സ്ഥിരം വിഴുപ്പലക്കലാണെങ്കില്‍, അങ്ങനെയൊരു വിഴുപ്പലക്കലാണിതെങ്കില്‍, അങ്ങനെ ഒരു വിപ്പിനെ ഇനിയും സഹിക്കാന്‍ കേരള ജനത തയാറല്ല. ഇപ്രവാശ്യമെങ്കിലും ഉമ്മന്‍ചാണ്ടി ഉറച്ചനിലപാട്‌ എടുക്കുമെന്ന്‌ കരുതാം. ഗണേഷിനെ മാറ്റുകയാണെങ്കില്‍ ഒരച്ഛന്‍ മാത്രം സന്തോഷിക്കും, മറിച്ച്‌ വിപ്പിനെ മാറ്റുകയാണെങ്കില്‍ ഒരു ജനത മുഴുവന്‍ ആഹ്ലാദിക്കും. ആരുടെ സന്തോഷം വേണമെന്ന്‌ മുഖ്യമന്ത്രി തന്നെ തീരുമാനിക്കട്ടെ!!!

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More