എന്‍ മനതാരിലൊരു കെടാവിളക്കായി എന്‍ വഴിത്താരയില്‍ വഴികാട്ടിയായി നിരന്തരം
വാഴുമെന്നൈശ്വര്യമൂര്‍ത്തി അമ്മ തന്നെ സ്നേഹവും അമ്മ തന്നെ
ദെയയും പ്രാണവായുവും നീയെനിക്കമ്മേ
നെയ്ചോറുരുട്ടിയൂട്ടിയെന്നേ ആരിരം
പാടിയുറക്കി കുറുമ്പു കാട്ടി ഞാന്‍ പിണങ്ങിയനേരം വാരിപ്പുണര്‍ന്നു നല്കി
ചുടുചുംബനം ആ മടിയില്‍ തല ചായ്ക്കവേ മറന്നു ഞാനെന്‍
തപങ്ങളെല്ലാം
ഹരിശ്രീ കുറുപ്പിച്ച ഗുരുവാണു നീ ഹരിനാമം ചൊല്ലീ
വളര്‍ത്തിയെന്നെ കലയുടെ കോവിലില്‍ ഞാനാടവേ കനക ചിലങ്കണിയിച്ചെന്നേ
നീ നിന് സ്നേഹപാലാഴിയില്‍ കടഞ്ഞെടുത്തെന്നെ നിന് ചിറകിന് കീഴില്‍
കാത്തുവളര്ത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല