നെയ്റോബിയില്‍ പൈപ്പ് ലൈനില്‍ സ്ഫോടനം: നൂറിലേറെ പേര് മരിച്ചു
Published on 12 September, 2011
നെയ്റോബി: കെനിയയിലെ നെയ്റോബിയില്‍ പെട്രോള്‍ പൈപ്പ്ലൈനിലുണ്ടായ സ്ഫോടനത്തിലും
തുടര്‍ന്നുണ്ടായ അഗ്നിബാധയിലും നൂറിലധികം പേര് മരിച്ചു. പൈപ്പ്ലൈനില്‍ നിന്നു
പെട്രോള്‍ ചോര്‍ന്നതാണ് സ്ഫോടനത്തിനും തുടര്‍ന്നുണ്ടായ തീപിടുത്തത്തിനും
കാരണമായതെന്ന് കരുതുന്നു.
പൈപ്പ്ലൈനില്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ ആള്ക്കാര്
പെട്രോള്‍ ശേഖരിക്കാനെത്തിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
300 മീറ്റര്‍ ചുറ്റളവില്‍ നിരവധി അസ്ഥികൂടങ്ങള്‍ ചിതറിക്കിടക്കുന്നതായി
ആദ്യറിപ്പോര്‍ട്ടുകളില്‍ പറയുന്നു. തൊട്ടടുത്ത പുഴയിലും മൃതദേഹങ്ങള്‍
കണ്ടതായാണ് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ 80 മൃതദേഹങ്ങള്‍ കണ്ടതായി
പൊലീസ് അധികൃതര്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല