Image

ടാന്‍സനിയയില്‍ മലയാളി വീട്ടമ്മയെ കൊള്ളക്കാര്‍ വെടിവെച്ച്‌ കൊലപ്പെടുത്തി

Published on 05 February, 2013
ടാന്‍സനിയയില്‍ മലയാളി വീട്ടമ്മയെ കൊള്ളക്കാര്‍ വെടിവെച്ച്‌ കൊലപ്പെടുത്തി
തിരുവനന്തപുരം: മലയാളി വീട്ടമ്മ ടാന്‍സനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റു മരിച്ചു. ടാന്‍സനിയയിലെ സ്വകാര്യ ബാങ്കിന്റെ ഉടമയും തിരുവനന്തപുരം പോങ്ങുംമൂട്‌ വൃന്ദാവനില്‍ സഞ്‌ജീവ്‌ കുമാറിന്റെ ഭാര്യയുമായ മീര (50) ആണു കൊല്ലപ്പെട്ടത്‌.

തിങ്കളാഴ്‌ച രാത്രി ഇന്ത്യന്‍ സമയം ഒന്‍പതു മണിയോടെയാണു സംഭവം. ഫോണില്‍ വിളിച്ചു മീരയോട്‌ ഉടന്‍ വീട്ടിലെത്തുമെന്നു ഭര്‍ത്താവ്‌ അറിയിച്ചിരുന്നു. പിന്നീടു വീട്ടിലെത്തിയ ഭര്‍ത്താവാണു കൊല്ലപ്പെട്ട നിലയില്‍ ഭാര്യയെ കണ്ടെത്തിയതെന്നു ബന്ധുക്കള്‍ അറിയിച്ചു. കോളിങ്‌ ബെല്‍ കേട്ടു ഭര്‍ത്താവാണെന്നു കരുതി വാതില്‍ തുറന്ന മീരയെ കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തി എന്നാണു പ്രാഥമിക നിഗമനം.

മൃതദേഹം ഇന്നു പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ തലസ്‌ഥാനത്ത്‌ എത്തിക്കുമെന്നു മീരയുടെ സഹോദരന്‍ പബ്‌്‌ളിക്‌ പ്രോസിക്യൂട്ടര്‍ ആര്‍. അനില്‍കുമാര്‍ അറിയിച്ചു. സംസ്‌കാരം ഇന്ന്‌ ഉച്ചയോടെ തൈക്കാട്‌ ശാന്തികവാടത്തില്‍. ഏകമകന്‍ ശിവ അമേരിക്കയില്‍ എംബിഎ വിദ്യാര്‍ഥിയാണ്‌. റിട്ട. പൊലീസ്‌ സൂപ്രണ്ട്‌ രാമചന്ദ്രന്റെ മകളാണു മീര. ഭര്‍ത്താവ്‌ സഞ്‌ജീവ്‌ കുമാര്‍ മാവേലിക്കര മേച്ചേരിത്തറ കുടുംബാംഗമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക