Image

ഋഷിരാജ് സിങ് സി.ബി.ഐ. അഴിമതിവിരുദ്ധ വിഭാഗം ജോയന്റ് ഡയറക്ടര്‍

Published on 02 February, 2013
ഋഷിരാജ് സിങ് സി.ബി.ഐ. അഴിമതിവിരുദ്ധ വിഭാഗം ജോയന്റ് ഡയറക്ടര്‍
ഭോപ്പാല്‍: മുതിര്‍ന്ന ഐ.പി.എസ്.ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിങ് സി.ബി.ഐ.യുടെ മധ്യമേഖലാ അഴിമതിവിരുദ്ധ വിഭാഗം ജോയന്റ് ഡയറക്ടറായി ചുമതലയേറ്റു. 

മുംബൈ ആദര്‍ശ് ഫ്‌ലാറ്റ് അഴിമതിക്കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ദേഹം ഇതുവരെ.

1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ സിങ് ഭോപ്പാല്‍, ജബല്‍പുര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ സി.ബി.ഐ. അഴിമതിവിരുദ്ധ വിഭാഗങ്ങളുടെ ചുമതല വെള്ളിയാഴ്ച ഏറ്റെടുത്തതായി ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ നിയമനത്തട്ടിപ്പ്, ആദര്‍ശ് ഫ്‌ലാറ്റ് കുംഭകോണം തുടങ്ങിയവ പുറത്തു കൊണ്ടുവരുന്നതില്‍ ഇദ്ദേഹം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക