ബാംഗ്ലൂര്‍: അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും രണ്ടുമക്കളും സിബിഐ കോടതിമുന്പാകെ മാര്‍ച്ച് 23ന് ഹാജരാകണമെന്ന് ഉത്തരവിട്ടു. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യെഡിയൂരപ്പയും മക്കളായ ബി.വൈ.വിജയേന്ദ്ര, ബി.വൈ. രാഘവേന്ദ്ര എന്നിവര്‍ നല്കിയ അപേക്ഷ പരിഗണിക്കുകയായിരുന്നു സിബിഐ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി ഡി.എ. വെങ്കിട് സുദര്ശന്. മാര്‍ച്ച് 23ന് കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തരുതെന്നും ജഡ്ജി നിര്‍ദേശിച്ചു.