Image

ഡല്‍ഹി കൂട്ടമാനഭംഗം: രഹസ്യ വിചാരണക്കെതിരായ ഹര്‍ജി തള്ളി

Published on 09 January, 2013
ഡല്‍ഹി കൂട്ടമാനഭംഗം: രഹസ്യ വിചാരണക്കെതിരായ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ രഹസ്യ വിചാരണ നടത്തുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി. വിചാരണയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മജിസ്‌ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ വേണമെന്ന് സാകേത് മെട്രോപോളിറ്റന്‍ കോടതിയുടെ ഉത്തരവും കോടതി അംഗീകരിച്ചു. രഹസ്യ വിചാരണക്കെതിരെ ഒരു കൂട്ടം അഭിഭാഷകര്‍ സമര്‍പ്പിച്ച അപ്പീല്‍ നിരസിച്ചുകൊണ്ടാണ് മേല്‍ക്കോടതിയുടെ ഉത്തരവ്.

അതേസമയം, കൂട്ടമാനഭംഗക്കേസ് സാകേത് കോടതി നാളെ വീണ്ടും പരിഗണിക്കും. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുന്ന നടപടി നാളെ നടന്നേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക