Image

ക്രിസ്ത്യന്‍ സമുദായം കുടി ഞങ്ങളോടൊപ്പം വരികയാണ് ഇപ്പോള്‍-വെള്ളാപ്പള്ളി

Published on 08 January, 2013
ക്രിസ്ത്യന്‍ സമുദായം കുടി ഞങ്ങളോടൊപ്പം വരികയാണ് ഇപ്പോള്‍-വെള്ളാപ്പള്ളി
കോഴിക്കോട്-വിരുന്നുകാര്‍ വീട്ടുകാരും വീട്ടുകാര്‍ വേലക്കാരുമാകുന്ന അവസ്ഥ വരരുതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം സംഘടിപ്പിക്കുന്ന മലബാര്‍ സംഗമത്തെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട്ടുകാര്‍ വീട്ടുകാരും വിരുന്നുകാര്‍ വിരുന്നുകാരുമായി എല്ലാവരും സമഭാവനയോടെ ജീവിക്കാനുള്ള ഒരവസ്ഥ ഇവിടെ ഉണ്ടാകണം. പണവും അധികാരവും ഒരു കൂട്ടരില്‍ മാത്രം കെട്ടിക്കിടക്കുന്ന സ്ഥിതിയാണിന്നുള്ളത്. ബുദ്ധിപരമായും മെയ്യനങ്ങിയുംനീങ്ങിയതു കൊണ്ടാണ് മുസ്‌ലിം സമുദായത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത്. ഭൂരിപക്ഷ സമുദായം രാഷ്ടീയ ബോധമില്ലാതെ ചിഹ്നം നോക്കി കുത്തുകയായിരുന്നു ഇതു വരെ. പേര് നോക്കി കുത്തിയിരുന്നെങ്കില്‍ ഈ സ്ഥിതി വരുമായിരുന്നില്ല.

''മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ശരിയാണെന്നു സമ്മതിക്കുംപക്ഷെ കാര്യം വരുമ്പോള്‍ ചട്ടവും നിയമവും നോക്കി തീരുമാനിക്കും.''

നായര്‍ - ഈഴവ കുട്ടായ്മയുടെ കുറവു കൊണ്ട് ഏറെ നഷ്ടം സഹിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം അനിവാര്യമാണെന്നത് യോഗം പണ്ടേ തീരുമാനിച്ചതാണ്. ആ അജന്‍ഡയില്‍ നിന്ന് മാറുന്ന പ്രശനമില്ല. ക്രിസ്ത്യന്‍ സമുദായം കുടി ഞങ്ങളോടൊപ്പം വരികയാണ് ഇപ്പോള്‍-വെള്ളാപ്പള്ളി പറഞ്ഞു.

ഭരണം രണ്ടു തട്ടിലാണ് . ഒരു പാട് ഗ്രൂപ്പുകളുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക്ഇഷ്ടമുള്ള രീതിയില്‍ ഭരണം നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നത് സത്യമാണ്. വലിയ സര്‍പ്പയജ്ഞക്കാരന്റെ ചാതുര്യത്തോടെ തന്നെ കൊത്താതെ, തമ്മില്‍ കൊത്താതെ മുന്നോട്ടു പോകാന്‍ഇന്നത്തെ യുഡിഎഫില്‍ ഉമ്മന്‍ചാണ്ടിക്കല്ലാതെ വെറെ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.

തിയ്യരെന്നും ഈഴവരെന്നുമുള്ള വിഭജനം എസ്.എന്‍.ഡി. പി.ക്കില്ല. തിയരുടെ മാത്രം ആളുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ മലബാര്‍ സംഗമം വന്നു കാണണമെന്നും തിയ്യര്‍ ആരുടെകുടെയാണെന്ന് അപ്പോള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക