തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ കേസെടുത്തതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരം സിറ്റി അസി.പോലീസ് കമ്മീഷണറുടെ ഓഫീസ് ഉപരോധിക്കും. വൈകിട്ട് 3.30ന് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനമായി എത്തിയാണ് ഉപരോധം. അക്രമം നടത്തിയവെ പിടികൂടാന്‍ മടിക്കുന്ന പോലീസ് മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.