ഇടുക്കി: ഇടുക്കി തമിഴ്നാടിന്റെ ഭാഗമാണെന്നും തമിഴരെ കേരളത്തില്‍ പീഡിപ്പിക്കുകയാണെന്നും ഇതിനെതിരേ തമിഴ് ജനത ഒന്നിക്കണമെന്നും സിഡിയിലൂടെ തീവ്രവാദ തമിഴ് സംഘടനകളുടെ പ്രചാരണം ശക്തമാവുന്നു. ഇടുക്കിയിലെ തോട്ടം മേഖലകളിലാണ് കഴിഞ്ഞ കുറേക്കാലമായി പ്രചാരണം നടക്കുന്നത്.
വിടുതലൈ ചിരുതെ എന്ന സംഘടനയാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇടുക്കിയില്‍ തമിഴര്‍ പീഡിപ്പിക്കപ്പെടുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ അടിമത്തം നിലനില്ക്കുന്നു. കൂലിയിലും മറ്റുകാര്യങ്ങളിലും തമിഴ് ജനതയോട് വേര്‍തിരിവ് കാണിക്കുന്നു. മുല്ലപ്പെരിയാര്‍ സമരത്തില്‍ തമിഴരെ പങ്കെടുപ്പിച്ചത് കേരളത്തിന്റെ തന്ത്രമാണ്. ഇത് തിരിച്ചറിഞ്ഞ് തമിഴര്‍ ഒന്നിക്കണമെന്നും അവകാശങ്ങള്‍ക്കായി പോരാടണമെന്നും സിഡിയില്‍ ആഹ്വാനം ചെയ്യുന്നു.
നാല്‍പ്പത്തിയഞ്ച് മിനിറ്റ് ദൈര്‍ഘ്യമുളള ഡോക്യുമെന്ററിയായിട്ടാണ് സിഡി ചിത്രീകരിച്ചിരിക്കുന്നത്.