Image

കൊച്ചിയിലെ നഗ്‌നയോട്ടം: യുവാവ്‌ പോലീസില്‍ കീഴടങ്ങി

Published on 01 January, 2013
കൊച്ചിയിലെ നഗ്‌നയോട്ടം: യുവാവ്‌ പോലീസില്‍ കീഴടങ്ങി
കൊച്ചി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം നഗരത്തില്‍ നഗ്നയോട്ടം നടത്തിയ യുവാവ്‌ പോലീസില്‍ കീഴടങ്ങി. എറണാകുളം ലോ കോളജ്‌ അവസാന വര്‍ഷ വിദ്യാര്‍ഥി റോഷന്‍ ഉമ്മനാണ്‌ പോലീസിന്‌ മുന്നില്‍ കീഴടങ്ങിയത്‌.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ടായിരുന്നു എറണാകുളം നഗരമധ്യത്തില്‍ യുവാവിന്റെ നഗ്നയോട്ടം. നഗരത്തിലെ ഏറ്റവും തിരക്കേറിയ എംജി റോഡിലൂടെയാണ്‌ യുവാവ്‌ 100 മീറ്റര്‍ ഓടിയത്‌. തുടര്‍ന്ന്‌ ഒപ്പമുണ്‌ടായിരുന്ന സുഹൃത്തിന്റെ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ യുവാവിനെതിരേ പോലീസ്‌ കേസെടുത്തിരുന്നു.

എന്നാല്‍ താന്‍ നഗ്നയോട്ടം നടത്തിയിട്ടില്ലെന്നും പോലീസ്‌ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ഹാജരായതാണെന്നും വിദ്യാര്‍ഥി പറഞ്ഞു. ഇയാളെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക