Image

ഡല്‍ഹി പെണ്‍കുട്ടിയുടെയെന്ന പേരില്‍ മലയാളി കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍

Published on 01 January, 2013
ഡല്‍ഹി പെണ്‍കുട്ടിയുടെയെന്ന പേരില്‍ മലയാളി കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ചിത്രം എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ മലയാളി പെണ്‍കുട്ടിയുടെ ചിത്രം പ്രചരിക്കുന്നു. ഫെസ്‌ബുക്ക്‌ ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. സംഭവത്തെക്കുറിച്ച്‌ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

പെണ്‍കുട്ടി മരിച്ച ദിവസം തന്നെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്‌ വ്യാജ ചിത്രമാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിത്രം 50,000- ത്തോളം പേര്‍ ഇതുവരെ കണ്‌ടുവെന്നാണ്‌ കണക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക