വെല്ലിങ്ടണ്‍: ശബ്ദ സംവിധാനത്തിന് ഓസ്കര് ലഭിച്ച മിഖായേല്‍ ഹോപ്കിന്‍സ് മുങ്ങിമരിച്ചു. ചങ്ങാടത്തില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ലോര്‍ഡ് ഓഫ് ദ റിങ്സിന്റെ മൂന്ന് ഭാഗങ്ങള്‍, കിങ്കോങ്, സൂപ്പര്‍ മാന്‍, ഒക്ടോപസി, ട്രാന്‍സ്ഫോര്‍മേഴ്സ് തുടങ്ങിയപ്രശസ്ത ചിത്രങ്ങളുടെ ശബ്ദസംവിധായകനായിരുന്നു അദ്ദേഹം. ലോര്‍ഡ് ഓഫ് ദ റിങ്സ്: ദ ടു ടവേഴ്സിന് 2003ലും കിങ്കോങ്ങിന് 2006ലും ഓസ്കര് ലഭിച്ചു.
അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടതായി ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.