തടവുകാരുടെ മോചനത്തിന് യു.എ.ഇ സ്വദേശി കനത്ത തുക സംഭാവന നല്കി
Published on 02 September, 2011
ദുബായ്: പുണ്യമാസമായ റമസാനില്‍ സ്വദേശി കാണിച്ച കാരുണ്യം ദുബായ് ജയിലിലെ
തടവുകാര്‍ക്കു പുതു ജീവനായി. പേരു വെളിപ്പെടുത്താത്ത സ്വദേശി 10 ലക്ഷം ദിര്‍ഹമാണ്
സാമ്പത്തിക കുറ്റങ്ങളില്പ്പെട്ടു ജയിലിലായ ഇന്ത്യക്കാരടക്കമുള്ളവരുടെ മോചനത്തിനായി
ഈ തുക നല്‍കിയത്.
ഇതു പോലെ നിരവധി പേര് റമസാനില്‍ സംഭാവനകള്‍ നല്‍കിയതായി
ജയിലുകളുടെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഹുമൈദ് അല്‍ സുവൈദി പറഞ്ഞു.
ഇത് തടവുകാരുടെ സാമ്പത്തിക ബാധ്യത പരിഹരിക്കാനും നാട്ടിലേക്കു ടിക്കറ്റെടുക്കാന്‍
പണമില്ലാത്തവര്‍ക്കു ടിക്കറ്റെടുക്കാനും ഉപയോഗിക്കും. പല തടവുകാരും തങ്ങള്‍ക്കു
നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കടക്കാരായി ജയിലിലായവരാണെന്ന് അദ്ദേഹം
പറഞ്ഞു. തടവുകാര്‍ക്കു കാരുണ്യം ചെയ്യാന്‍ സുമനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി
ജനറല്‍ ഡയറക്ടറേറ്റ് സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ഫോണ്‍: 04-
2138888.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല