Image

റെയിന്‍ ഡ്രോപ്‌സ്‌ ചിത്രീകരണം പൂര്‍ത്തിയായി

Published on 17 December, 2012
റെയിന്‍ ഡ്രോപ്‌സ്‌ ചിത്രീകരണം പൂര്‍ത്തിയായി
മിയാ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ മിനി. പി. അലക്‌സ്‌ നിര്‍മ്മിച്ച്‌ അമേരിക്കന്‍ മലയാളി സംവിധായകന്‍ രാജു ജോസഫ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം റെയിന്‍ ഡ്രോപ്‌സ്‌ ചിത്രീകരണം പൂര്‍ത്തിയായി. പാലക്കാട്‌ ഇടപ്പാളിലും പീരുമേട്ടിലും നാഗര്‍കോവിലിലുമായി ചിത്രീകരണം പൂര്‍ത്തീയായ ഈ ന്യൂ ജനറേഷന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരും ശില്‌പികളും എല്ലാം പുതുമുഖങ്ങളാണ്‌. ഒട്ടേറെ സ്റ്റേജുപരിപാടികളുടെ അവതാരകയും നിര്‍മ്മാതാവുമായ മിനി. പി. അലക്‌സിന്റെ സിനിമാ ലോകത്തിലേയ്‌ക്കുള്ള ആദ്യത്തെ ചുവടുവയ്‌പ്പാണ്‌ കലാമൂല്യമുള്ള ഈ സിനിമ.

ഡോളര്‍, നിയോഗം, അണ്ടര്‍ ദ സ്‌കൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം അമേരിക്കന്‍ മലയാളി സംവിധായകനായ രാജൂ ജോസഫ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ കഥയാണ്‌ താരം എന്ന്‌ സംവിധായകന്‍ അവകാശപ്പെടുന്നു. അതുകൊണ്ടു തന്നെ താരനിര മുഴുവന്‍ പുതുമുഖങ്ങളാണ്‌.

അപര്‍ണ്ണ എന്ന പട്ടാമ്പിക്കാരി നേഴ്‌സിംഗ്‌ സ്റ്റുഡന്റിന്റെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി എത്തുന്ന ഒരു പെണ്‍ക്കുഞ്ഞിന്റെ കഥയാണ്‌. റെയിന്‍ ഡ്രോപ്‌സ്‌. ഒരു മഴത്തുള്ളിപോലെ പരിശുദ്ധമായ അവളുടെ ജീവിതത്തെ തന്നെ ചോദ്യചിഹ്‌ നമായ ഒരു കുട്ടിയുടെ വരവ്‌ ഒരു ഗ്രാമം മുഴുവന്‍ അവളെ തള്ളിപ്പറയുന്ന സാഹചര്യങ്ങളെ മറികടന്ന്‌ സമൂഹത്തോടും ദുരഭിമാനങ്ങളോടുമുള്ള വെല്ലുവിളിയായി മാറുന്ന അപര്‍ണ്ണ എന്ന പട്ടാമ്പിക്കാരി പെണ്‍ക്കുട്ടിയുടെ ഒറ്റയാള്‍ സമരത്തിന്റെ കഥയാണിത്‌. കരളലിയിക്കുന്ന ഈ കഥയില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ക്ക്‌ ഭാവപ്പകര്‍ച്ച നള്‍കുന്നത്‌ ബബിത,സൂര്യ, ആര്യ, സന്തോഷ്‌, അന്ന എന്നിവരെക്കൂടാതെ ബേബി എലിസബത്ത്‌ ജോസും അഭിനയിക്കുന്നു.

ക്യാമറ രാജു ജോസഫ്‌ തന്നെ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ എം. മണി.
ഗാനങ്ങള്‍ ഗോപാല്‍ ജി വടയാര്‍, ജയകുമാര്‍ കെ പവിത്രന്‍
സംഗീതം ബി. ജയന്‍ എഴുമാന്‍തുരുത്ത്‌
പാടിയവര്‍ എം.ജി.ശ്രീകുമാര്‍, റിയാ രാജു.
പി. ആര്‍. ഒ. അയ്‌മനം സാജന്‍

ഈ ചിത്രം ഇപ്പോള്‍ പോസ്റ്റ്‌ പ്രൊഡക്ഷനു ശേഷം ഈ വര്‍ഷം തന്നെ റിലീസ്‌ പ്രതീക്ഷിക്കുന്നു.
റെയിന്‍ ഡ്രോപ്‌സ്‌ ചിത്രീകരണം പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക