-->

Gulf

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്റ്‌ പ്രോവിന്‍സ്‌ ഓണം ആഘോഷിച്ചു

Published

on

ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്റെ ആഭിമുഖ്യ ത്തില്‍ 28നു നടന്ന ഓണാഘോഷം അയര്‍ലന്‍ഡ്‌ മലയാളികള്‍ക്ക്‌ നവ്യാനുഭവമായി. രാവിലെ 10ന്‌ വടംവലി മത്സരത്തോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 10 വരെ നീണ്ടു.

വടംവലി മത്സരത്തില്‍ കരുത്തരായ ടീമുകളെ പിന്തള്ളി ബീമോണ്ട്‌ ടീം ജേതാക്കളായി. തുടര്‍ന്ന്‌ 12ന്‌ ആരംഭിച്ച ഓണസദ്യയില്‍ പരമ്പരാഗത ഓണ വിഭവങ്ങള്‍ നാക്കിലയില്‍ നിരന്നപ്പോള്‍ അത്‌ ഗൃഹാതുരത്വമായി. കലയുടെ കേളികൊട്ടുണര്‍ത്തി മൂന്നിന്‌ ആരംഭിച്ച നൃത്തനൃത്യങ്ങളില്‍ വിവിധ മേഖലകളില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ അരങ്ങില്‍ അവതരിപ്പിച്ചു.

വൈകിട്ട്‌ നടന്ന പൊതു സമ്മേളനത്തില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ ചെയര്‍മാന്‍ അഡ്വ. ബിനു ബി അന്തിനാട്‌ അധ്യക്ഷത വഹിച്ചു. ഡബ്ലിന്‍ ലോര്‍ഡ്‌ മേയറിനെ പ്രധിനിധികരിച്ച്‌ എത്തിയ നോര്‍ത്ത്‌ ഇന്നര്‍ സിറ്റി കൗണ്‍സിലര്‍ ഈമര്‍ കൊസ്‌റ്റലോയാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ഡബ്ല്യുഎംസിയുടെ ചാരിറ്റി പാര്‍ട്‌നറായ ഹോപ്‌ ഫൗണ്ടേഷനെ പ്രധിനിധികരിച്ച്‌ പ്രോഗ്രാം മാനേജര്‍ ജെപിഒ സുല്ലിവനും, ഫിസ്‌ബറോ ഫെസ്‌റ്റിനെ പ്രധിനിധികരിച്ച്‌ ബര്‍ണടെറ്റ്‌ ഫ്‌ളാനഗനും മലയാളികള്‍ക്ക്‌ ഓണാശംസകള്‍ നേര്‍ന്നു.

ലക്കി ഡ്രോ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇന്‍ഷുറന്‍സ്‌ എക്‌സിക്യൂട്ടീവ്‌ ലനാര്‍ഡ്‌ ഒ കാരോന്‍ വിതരണം ചെയ്‌തു. ഏറ്റവും നന്നായി വസ്‌ത്രം ധരിച്ച്‌ എത്തിയ ബെസ്‌റ്റ്‌ കപ്പിള്‍സിനുള്ള എസ്‌. ഫിലിപ്‌സ്‌ ഫോട്ടോസ്‌ സ്‌പോണ്‍സര്‍ ചെയ്‌ത സമ്മാനം സന്ദീപ്‌-ബിന്ദു ദമ്പതികള്‍ക്ക്‌ കള്‍ച്ചറല്‍സെക്രട്ടറി സെറിന്‍ ഫിലിപ്പ്‌ കൈമാറി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറിയേറ്റിനെ പ്രതിനിധീകരിച്ച്‌ സെക്രട്ടറി അഡ്വ. തോമസ്‌ ആന്റണി എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പൊതുസമ്മേളനത്തിന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ ടോണി മാനുവല്‍ സ്വാഗതവും സെക്രട്ടറി സൈലോ സാം നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ ഷോണ്‍ ഓസ്‌ടിന്റെ നേതൃത്വത്തില്‍ കോമഡി സ്‌കിറ്റും അയര്‍ലന്‍ഡ്‌ മലയാളികള്‍ക്ക്‌ പുതിയൊരു അനുഭവമായി ഷിന്റോ ബെനെടിക്‌ട്‌ അണിയിച്ചൊരുക്കിയ ഫാഷന്‍ ഷോയും അരങ്ങേറി. ഇന്ത്യക്കാര്‍ക്കൊപ്പം യൂറോപ്യന്‍ വംശജരും അണി നിരന്ന അപ്‌സര, ദ്‌ ഗോഡസ്സ്‌, ദ്‌ എയ്‌ഞ്ചല്‍ എന്ന ഫാഷന്‍ ഷോ വര്‍ണ വിസ്‌മയം തീര്‍ത്തു.

സോള്‍ ബീറ്റ്‌സ്‌ ഒരുക്കിയ ഗാനമേളയും നടന്നു. പങ്കെടുത്ത ഏവര്‍ക്കും വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ നന്ദി അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്

ജര്‍മ്മനിയില്‍ 50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം

ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി

സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ഓര്‍ത്തഡോക്‌സ് പീഡാനുഭവവാരം ജര്‍മനിയില്‍

സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച

യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ പ്രചാരണ സമാപനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് ഏഴിന്

ചരിത്ര ദൗത്യവുമായി മാര്‍പാപ്പാ ഇറാക്കിലെത്തി

ഫാ. രാജേഷ് മേച്ചിറാകത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി

ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ഡബ്ലിനില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാര്‍ച്ച് ആറിന്

യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉദ്ഘാടനം മാര്‍ച്ച് ആറിന്

ഓസ്ട്രിയ പി എം എഫ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു

ലോകം വേഗത്തില്‍ കോവിഡ് മുക്തമാകില്ലെന്ന് ലോകാരോഗ്യ സംഘടന

ഓസ്ട്രിയയിലെ രണ്ടാംതലമുറയില്‍ നിന്നുള്ള ആദ്യത്തെ മലയാളസിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും

വര്‍ഗീസ് സക്കറിയ ബെര്‍ലിനില്‍ നിര്യാതനായി

വിിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍

View More