-->

Gulf

ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പാ ജര്‍മന്‍ പാര്‍ലമെന്റില്‍ പ്രസംഗിയ്‌ക്കും

ജോസ്‌ കുമ്പിളുവേലില്‍

Published

on

ബര്‍ലിന്‍: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പാ ജന്മനാടായ ജര്‍മന്‍ സന്ദര്‍ശന വേളയില്‍ പാര്‍ലമെന്റിനെ (ബുണ്‌ടസ്‌ടാഗ്‌) അഭിസംബോധന ചെയ്‌ത്‌ സംസാരിയ്‌ക്കും. സെപ്‌റ്റംബര്‍ 22 മുതല്‍ 25 വരെയാണ്‌ മാര്‍പ്പാപ്പായുടെ ജര്‍മന്‍ സന്ദര്‍ശന പരിപാടി. ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പായായതിനു ശേഷം ഇത്‌ മൂന്നാം തവണയാണ്‌ ജന്മനാടിന്റെ സ്‌നേഹം പങ്കുവെയ്‌ക്കാന്‍ എത്തുന്നത്‌.ഫ്രൈബുര്‍ഗ്‌, ബര്‍ലിന്‍ എന്നീ രൂപതകളെ കൂടാതെ മുന്‍ കമ്യൂണിസ്റ്റ്‌ നഗരമായ എര്‍ഫുര്‍ട്ട്‌ രൂപതയുയുമാണ്‌ സന്ദര്‍ശിയ്‌ക്കുന്നത്‌.

സെപ്‌റ്റംബര്‍ 22 വ്യാഴാഴ്‌ച രാവിലെ 10.30ന്‌ ബര്‍ലിന്‍ ടേഗല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന മാര്‍പ്പാപ്പായെ രാജ്യബഹുമതികളോടെ സ്വീകരിയ്‌ക്കും. തുടര്‍ന്ന്‌ ജര്‍മന്‍ പ്രസിഡന്റ്‌ ക്രിസ്റ്റ്യാന്‍ വുള്‍ഫ്‌, ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ എന്നിവരുമായി കൂടിക്കാണും.

ഉച്ചകഴിഞ്ഞ്‌ 4.15 നാണ്‌ ജര്‍മന്‍ പാര്‍ലമെന്റില്‍ മാര്‍പ്പാപ്പാ പ്രസംഗിയ്‌ക്കുന്നത്‌. വൈകുന്നേരം 6.30ന്‌ ബര്‍ലിന്‍ ഒളിംമ്പിയ സ്റ്റേഡിയത്തില്‍ മാര്‍പ്പാപ്പാ ദിവ്യബലിയര്‍പ്പിയ്‌ക്കും.

ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ ജര്‍മന്‍ സന്ദര്‍ശനത്തിനു വേണ്‌ടി ടിക്കറ്റ്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ബര്‍ലിന്‍, എര്‍ഫുര്‍ട്ട്‌, ഫ്രൈബുര്‍ഗ്‌ എന്നിവിടങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍ക്കു വേണ്‌ടിയാണ്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്‌. ജര്‍മനിയുടെ പ്രിയപുത്രനായ പാപ്പായുടെ സന്ദര്‍ശനത്തിന്‌ വന്‍ ഒരുക്കങ്ങളാണ്‌ ജര്‍മനിയില്‍ നടന്നുവരുന്നതെന്ന്‌ ജര്‍മന്‍ ബിഷപ്പ്‌ കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ റോബര്‍ട്ട്‌ സോളിട്‌ഷ്‌ വെളിപ്പെടുത്തി. ജര്‍മന്‍ ലുഫ്‌ത്താന്‍സാ, ഡോയ്‌റ്റ്‌ഷെ ബാന്‍(ജര്‍മന്‍ റെയില്‍വേ) തുടങ്ങിയ ഗതാഗത ശൃംഖലകള്‍ മാര്‍പ്പാപ്പായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പ്രത്യേക യാത്രാനിരക്കുകള്‍ ആനുകൂല്യങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിട്ടുണ്‌ട്‌.

ഇതിനിടെ സ്വവര്‍ഗ പ്രേമിയെന്നു തുറന്ന സമ്മതിച്ചിട്ടുള്ള ബര്‍ലിന്‍ മേയര്‍ ക്ലോസ്‌ വോവറീറ്റ്‌ ബെനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു സ്വാഗതമോതിക്കൊണ്‌ട്‌ പ്രസ്‌താവന ഇറക്കി. എന്നാല്‍, നടക്കാനിരിക്കുന്ന സന്ദര്‍ശനത്തിനിടെ ഉയരാനിടയുള്ള പ്രതിഷേധങ്ങളെക്കുറിച്ചു തനിക്കു നല്ല ബോധ്യമുണ്‌ടെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌.

കത്തോലിക്ക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ്‌ സോഷ്യല്‍ ഡെമോക്രാറ്റ്‌ പ്രതിനിധിയായ വോവറീറ്റ്‌. എന്നാല്‍, ലൈംഗികത സംബന്ധിച്ച സഭയുടെ അനുശാസനങ്ങള്‍ കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്‌ടു തന്നെ പ്രതിഷേധ പ്രകടനങ്ങളുടെ അന്തസത്ത തനിക്കു കൂടുതല്‍ മനസിലാകുമെന്നും അദ്ദേഹം പറയുന്നു.സെപ്‌റ്റംബര്‍ 22 ന്‌ അദ്ദേഹം ഒളിമ്പിക്‌ സ്റ്റേഡിയത്തിലെ വി. കുര്‍ബാനയ്‌ക്കു മുന്‍പ്‌ മാര്‍പ്പാപ്പായെ നേരില്‍ക്കണ്‌ട്‌ സംസാരിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

2005 ല്‍ കൊളോണില്‍ നടന്ന ലോക യുവജന സമ്മേളനത്തോട്‌ അനുബന്ധിച്ചായിരുന്ന ആദ്യ സന്ദര്‍ശനം.പിന്നീട്‌ 2006 ല്‍ മാര്‍പ്പാപ്പായുടെ സ്വന്തം ജന്മസ്ഥലമായ ബവേറിയയിലെ മെര്‍ക്‌ടല്‍ അം ഇന്നില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍പ്പാപ്പായുടെ ഇരുപത്തിയൊന്നാമത്തെ വിദേശയാത്രയാണ്‌ ഇത്തവണ നടത്തുന്നത്‌.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്

ജര്‍മ്മനിയില്‍ 50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം

ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി

സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ഓര്‍ത്തഡോക്‌സ് പീഡാനുഭവവാരം ജര്‍മനിയില്‍

സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച

യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ പ്രചാരണ സമാപനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് ഏഴിന്

ചരിത്ര ദൗത്യവുമായി മാര്‍പാപ്പാ ഇറാക്കിലെത്തി

ഫാ. രാജേഷ് മേച്ചിറാകത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി

ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ഡബ്ലിനില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാര്‍ച്ച് ആറിന്

യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉദ്ഘാടനം മാര്‍ച്ച് ആറിന്

ഓസ്ട്രിയ പി എം എഫ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു

ലോകം വേഗത്തില്‍ കോവിഡ് മുക്തമാകില്ലെന്ന് ലോകാരോഗ്യ സംഘടന

ഓസ്ട്രിയയിലെ രണ്ടാംതലമുറയില്‍ നിന്നുള്ള ആദ്യത്തെ മലയാളസിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും

വര്‍ഗീസ് സക്കറിയ ബെര്‍ലിനില്‍ നിര്യാതനായി

വിിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍

View More