മോഹന്‍ലാലും ഇളയദളപതി വിജയും സിനിമയില്‍ ഒന്നിക്കുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ റിലീസ് ചെയ്യുന്ന രീതിയിലായിരിക്കും ചിത്രമാണെന്നാണ് സൂചന. ഇരുവരും പ്രാഥമിക റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതോടെ മലയാളത്തില്‍ അഭിനയിക്കുക എന്ന വിജയിയുടെ മോഹവും പൂവണിയുമെന്നാണ് പ്രതീക്ഷ.
സംവിധായകന്, മറ്റ് താരങ്ങള്‍, പേര്, നായിക തുടങ്ങിയ വിശദാംശങ്ങള്‍ ഇരുതാരങ്ങളും പുറത്തുവിട്ടിട്ടില്ല. ലാലിന്റെയും വിജയിയുടെയും ആരാധകരെ ത്രസിപ്പിക്കാന്‍ പോന്ന ചിത്രത്തിന്റെ തിരക്കഥയേക്കുറിച്ച് ഒരു വട്ടം ചര്‍ച്ച കഴിഞ്ഞു.മോഹന്‍ലാലുമൊത്ത് അഭിനയിക്കണം നൃത്തം ചെയ്യണം എന്നൊക്കെ വിജയ് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. വിജയ് ഇത് ലാലിനോടു തന്നെ വിജയ് പറഞ്ഞിട്ടുമുണ്ട്. ലാലിന്റെ ഡേറ്റ് ഒത്തുവരാത്തതിനാല്‍ പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു.
കേരളത്തില്‍ ഏറ്റവുംമധികം ആരാധകരുളള തമിഴ് നടനാണ് വിജയ്. വിജയുടെ പുതിയ സിനിമയായ തുപ്പാക്കി മലയാള സിനിമയെപ്പോലും പിന്നിലാക്കിയാണ് കളക്ഷനില്‍ മുന്നേറുന്നത്. ഇരുവര്‍ എന്ന മണിരത്നം ചിത്രത്തിലൂടെ മോഹന്‍ലാല്‍ കോളിവുഡില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ജോഷിയുടെ ലോക്പാല്‍, മേജര്‍ രവിയുടെ കര്‍മയോദ്ധാ, രാജേഷ് പിള്ളയുടെ ലൂസിഫര്‍ എന്നിവയാണ് മോഹന്‍ ലാലിന്റെ പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.