കളേഴ്സ് ചാനലില്‍ സല്മാന് ഖാന് അവതാരകനായെത്തുന്ന റിയാലിറ്റി ഷോയായ ബിഗ്ബോസില്‍ വീണ്ടും ഒരു നീലച്ചിത്ര നടി അതിഥിയായെത്തുന്നു. ഇന്ത്യന്‍ അമേരിക്കന്‍ നീലച്ചിത്ര നടിയായ പ്രിയാ റായിയാണ് ബിഗ് ബോസ് സീസണ് ആറില്‍ അതിഥിയാകാന്‍ പോകുന്നത്. 2008 മുതല്‍ നീലച്ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ മാദക സുന്ദരിയാണ് പ്രിയ റായ്.
കഴിഞ്ഞ വര്‍ഷം പ്രമുഖ ഇന്തോകനേഡിയന്‍ നീലച്ചിത്ര നടിയായ സണ്ണി ലിയോണ്‍ ബിഗ് ബോസിന്റെ സീസണ് അഞ്ചില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിലൂടെ ബോളിവുഡ് ചിത്രമായ 'ജിസം 2' വില്‍ അഭിനയിക്കാനുള്ള ക്ഷണലം ലിയോണിന് ലഭിച്ചു.