സൊഹാറില്‍ റോഡ് മുറിച്ചുകടന്ന രണ്ട് ഇന്ത്യക്കാര്‍ക്ക് ഗുരുതരപരിക്ക്
Published on 10 November, 2012
സൊഹാര്‍: സഫീര്‍ മാളിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ
വാഹനമിടിച്ച് രണ്ട് ഇന്ത്യക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
യു.പി.
സ്വദേശിയായ രാഗേഷ് കുമാര്‍ റാം നഹസ്, പഞ്ചാബ് സ്വദേശിയായ സുഖ്ജിത്സിങ്
യോഗീന്ദ്രന് സിങ് എന്നിവര്‍ക്കാണ് പരിക്ക്.
പരിക്കേറ്റവരെ സൊഹാര്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പഞ്ചാബ് സ്വദേശിയുടെ നില അതീവ
ഗുരുതരമാണ്. വെന്റിലേറ്ററിന്‍െറ സഹായത്താലാണ് ജീവന് നിലനിര്‍ത്തുന്നത്.
സൊഹാറില്‍ വെള്ളിയാഴ്ച വിവിധയിടങ്ങളിലുണ്ടായ നാല് വാഹനാപകടങ്ങളില്‍ നിരവധി
പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല