അന്തരിച്ച മാനേജ്മെന്റ് ഗുരു സി.കെ.പ്രഹ്ലാദിന്റെ വീക്ഷണങ്ങളും ആശയങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിനായി മകളെത്തുന്നു. 38കാരിയായ ദീപ പ്രഹ്ലാദാണ് അച്ഛന്റെ ഇന്ത്യ@75 കര്‍മ്മപദ്ധതിയുടെ വിജയത്തിനായി മുന്നോട്ടെത്തിയിരിക്കുന്നത്. 2022 ഓടെ ഇന്ത്യ എവിടെയെത്തണമെന്ന വീക്ഷിക്കുന്ന ഈ കര്‍മപദ്ധതി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, യങ് ഇന്ത്യന്‍സ്, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് എന്നിവ ചേര്‍ന്നാണ് ഈ കര്‍മ്മപദ്ധതി നടപ്പാക്കുന്നത്