വെല്ലിംഗ്ടണ്‍: സെന്റ് മേരീസ് കേരള കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. ഒക്ടോബറില്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടന്നു വന്നിരുന്ന കൊന്ത നമസ്കാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഫാ. വര്‍ഗീസ് തുരുത്തിച്ചിറ വിസിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാന്പോ തിരുനാള്‍ സന്ദേശം നല്കി. ഫാ. ജോസഫ് അക്കര, ഫാ. മത്തേവൂസ് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
കുര്‍ബാനയ്ക്കുശേഷം വെല്ലിംഗ്ടണിലെ ജാത, മത ഭേദമെന്യെ മലയാളികള്‍ പങ്കെടുത്ത പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും വെല്ലിംഗ്ടണ്‍ ഡയോഷിയസ് മോണ്‍. ജെറിബേര്ണ്സ്, ഫാ. ഗ്രിഗറി, ഫാ. എഫ്രേം തുടങ്ങിയവര്‍ പങ്കെടുത്തു.