സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ സല്മാനുപിന്നാലെ മമ്മുട്ടിയുടെ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി ചലച്ചിത്ര രംഗത്തേയ്ക്ക്. മമ്മുട്ടിയുടെ സഹോദര പുത്രന് മഖ്ബൂല്‍ സല്‍മാനാണ് മാറ്റിനി എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാറ്റിനിയില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകവേഷത്തിലെത്തുന്നതെന്നായിരുന്നു നേരത്തേയുള്ള റിപോര്‍ട്ട്.
അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന മാറ്റിനി എ.ഒ.പി.എല്‍ ആണ് നിര്‍മ്മിക്കുന്നത്. അസുരവിത്ത് എന്ന ചിത്രത്തിലൂടെയാണ് മഖ്ബൂല്‍ അരങ്ങേറ്റം നടത്തിയത്.