Image

അര്‍ദ്ധ നഗ്‌നരായി ദുബൈ മാളിലെത്തിയ സ്വദേശിയും കൂട്ടരും അറസ്റ്റില്‍

Published on 30 October, 2012
അര്‍ദ്ധ നഗ്‌നരായി ദുബൈ മാളിലെത്തിയ സ്വദേശിയും കൂട്ടരും അറസ്റ്റില്‍
ദുബൈ: അര്‍ദ്ധ നഗ്‌നരായി ദുബൈ മാളിലെത്തിയ സ്വദേശി യുവാവിനേയും കൂട്ടരേയും പോലീസ് അറസ്റ്റ് ചെയ്തു. സ്വദേശി യുവാവും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. വലിയപെരുന്നാള്‍ പ്രമാണിച്ച് നഗരത്തിലെ മാളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

തിരക്കേറിയ സമയത്ത് ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ബര്‍മുഡ ധരിച്ചാണ് യുവാവ് മാളിലെത്തിയത്. കൂടെയുള്ള സുഹൃത്തുക്കളുടെ വേഷം ബനിയനും മുണ്ടുമായിരുന്നു.

പൊതുസ്ഥലങ്ങളില്‍ ശരീരം മറയ്ക്കാതെ പ്രത്യക്ഷപ്പെടുന്നത് രാജ്യത്ത് ശിക്ഷാര്‍ഹമാണ്. മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ പോലീസില്‍ വിവരം നല്‍കുകയും പോലീസെത്തി യുവാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. 

അര്‍ദ്ധ നഗ്‌നരായി ദുബൈ മാളിലെത്തിയ സ്വദേശിയും കൂട്ടരും അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക