ഇന്ത്യയുടെ ജനാധിപത്യ സംവിധാനം പ്രതിസന്ധികളെ മറികടക്കും: അമേരിക്ക
Published on 24 August, 2011
വാഷിംഗ്ടണ്‍: ലോക്പാല്‍ ബില്ലിന്റെ പേരില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന
രാഷ്ട്രീയ പ്രതിസന്ധി നേരിടാന്‍ ഇന്ത്യ ശക്തമാണെന്ന് അമേരിക്ക. അണ്ണാ ഹസാരെയുടെ
ഉപവാസ സമരം ഇന്ത്യയിലുണ്ടാക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക വക്താവ് വിക്ടോറിയ
ന്യൂലന്റ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനം പ്രതിസന്ധികളെ
മറികടക്കാന്‍ ശക്തമാണ്. ഇതുപോലുള്ള സമാധാന പരമായ പ്രക്ഷോഭങ്ങളെ ഞങ്ങള്‍
അംഗീകരിക്കുന്നതായും ന്യൂലന്റ് അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല